ബോംബ് ഭീഷണി; ചെന്നൈയിൽ വിമാനങ്ങൾ വൈകിയത് ഒന്നര മണിക്കൂറോളം

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ഭീഷണിക്ക് പിന്നാലെ യാത്രക്കാർ പരിഭ്രാന്തരായി. വിമാനത്താവളം മാനേജരുടെ ഓഫീസിലേക്കാണ് ഇ- മെയിൽ വഴി ബോംബുഭീഷണി സന്ദേശം ലഭിച്ചത്.

ഭീഷണി സന്ദേശത്തിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. പരിശോധനയുടെ ഭാഗമായി യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിച്ചു.

  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

അതെസമയം അപകടകരമായ വസ്തുക്കളൊന്നും പരിശോധനയിൽ കണ്ടെത്താനായില്ല. വിദേശത്ത് നിന്നാണ് ഇ-മെയിൽ സന്ദേശം വന്നതെന്നാണ് സൂചന. ഭീഷണി സന്ദേശത്തെ തുടർന്ന് ഒന്നരമണിക്കൂറോളം വിമാനം വൈകി. സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts