നഗരത്തിലെ ഹോട്ടലിൽ ബോംബ് ഭീഷണി

ബെംഗളൂരു : ജാലഹള്ളിയിലെ കഡംബ ഗാർഡേനിയ ഹോട്ടലിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച നഗരത്തിലെ പോലീസിനാണ് ഹോട്ടലിൽ ബോംബ് വെക്കുമെന്നുള്ള ഭീഷണിസന്ദേശം ലഭിച്ചത്. ഉടൻ പോലീസും ബോംബ് സ്‌ക്വാഡും ഹോട്ടലിലെത്തി ആളുകളെ ഒഴിപ്പിച്ചു. ഹോട്ടലിൽ ബേബി ഷവർ പരിപാടി നടക്കുന്നുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്നവരോട് എത്രയുംവേഗം മാറാൻ പോലീസ് ആവശ്യപ്പെട്ടു. പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. അടുത്തിടെ വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫെയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും ബോംബ് ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ബസുകളിലും തീവണ്ടികളിലും റസ്റ്ററന്റുകളിലും സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി.

Read More

‘രാമേശ്വരത്തേത് ട്രെയിലർ മാത്രം, ശനിയാഴ്ച നഗരം പൊട്ടിത്തെറിക്കും; മുഖ്യമന്ത്രിയ്ക്ക് ബോംബ് ഭീഷണി

ബെംഗളൂരു: മുഖ്യമന്ത്രിക്കും കാബിനറ്റ് മന്ത്രിമാര്‍ക്കും ഈ മെയിലിലൂടെ അജ്ഞാത ബോംബ് ഭീഷണി. ശനിയാഴ്ച ബംഗളൂരുവില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഇ മെയിലില്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബംഗളൂരു പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് സ്‌ഫോടനം നടത്തുമെന്ന് കാണിച്ച്‌ ഈ മെയില്‍ അയച്ചിരിക്കുന്നത്. ഷാഹിദ് ഖാന്‍ എന്ന വ്യക്തിയുടെ പേരിലാണ് ഇ മെയില്‍ എത്തിയിരിക്കുന്നത്. റസ്‌റ്റോറന്റുകള്‍, ക്ഷേത്രങ്ങള്‍, ബസുകള്‍, ട്രെയിനുകള്‍ അല്ലെങ്കില്‍ തിരക്കേറിയ ഏതെങ്കിലും സ്ഥലത്തോ ആയിരിക്കും സ്‌ഫോടനം നടത്തുക. ഏതെങ്കിലും പൊതുപരിപാടികള്‍ക്കിടയിലും ബോംബ് സ്‌ഫോടനം നടന്നേക്കാമെന്നും…

Read More

മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഈ സന്ദേശം ബുധനാഴ്ച രാവിലെ 11.20നാണ് അധികൃതർ കണ്ടതെന്ന് പരാതിയിൽ പറയുന്നു. “നിങ്ങളുടെ വിമാനങ്ങളിൽ ഒന്നിനകത്തും വിമാനത്താവളത്തിനകത്തും സ്ഫോടകവസ്തു ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ അത് പൊട്ടും. ഞാൻ നിങ്ങളെയെല്ലാം കൊലപ്പെടുത്തും. ഞങ്ങൾ ഫണിങ് എന്ന ഭീകരരുടെ സംഘത്തിൽപെട്ടവർ” എന്നായിരുന്നു മെയിൽ സന്ദേശം. ഭീഷണിയെത്തുടർന്ന് വിമാനത്താവളത്തിന് പുറത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ബജ്പെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ബെംഗളൂരു നാഷണൽ പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണിയെ തുടർന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു

ബെംഗളൂരു: നാഷനല്‍ പബ്ലിക് സ്കൂളില്‍ ബോംബ് ഭീഷണി. തുടര്‍ന്ന് സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് നിര്‍വീര്യ സ്ക്വാഡുമായി സ്കൂള്‍ മുഴുവന്‍ ഞങ്ങളുടെ സംഘം പരിശോധിച്ചു. കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി,  ബെംഗളൂരു വെസ്റ്റ് ഡി.സി.പി ലക്ഷ്മണ്‍ ബി നിംബാര്‍ഗി പറഞ്ഞു. ബോംബ് വെച്ചതായി സന്ദേശമയച്ചയാളെ കുറിച്ച്‌ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് ബെംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന തരത്തില്‍ ട്വീറ്റ് ചെയ്ത വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളം അധികൃതരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Read More

ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളിന് നേരേ ഉണ്ടായ ബോംബ് ഭീഷണി വ്യാജം

ബെംഗളൂരു: ബെംഗളൂരുവിലെ ആർആർ നഗറിലെ ഒരു സ്വകാര്യ സ്‌കൂളിന് ബോംബ് ഭീഷണിയുമായി ഒരു ഇമെയിൽ ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച സ്ഥാപനത്തിലേക്ക് പോലീസും ബോംബ് സ്ക്വാഡും എത്തുകയും കുട്ടികളെ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല് പരിശോധനയിൽ ഒന്നും കണ്ടെത്താൻ പോലീസ് കഴിഞ്ഞില്ല അയതിനാൽ ഭീഷണി വ്യാജമാണെന്ന് പോലീസ് അറിയിച്ചു. നാഷണൽ ഹിൽ വ്യൂ പബ്ലിക് സ്കൂളിലെ അധികാരികൾക്ക് ഞായറാഴ്ച വൈകുന്നേരത്തോടെ ഇമെയിൽ ലഭിച്ചതായി ആണ് റിപ്പോർട്ട്, എന്നാൽ തിങ്കളാഴ്ച രാവിലെയാണ് ഇത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്‌കൂൾ ഉടമയായ മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറും ഇമെയിലിനെ…

Read More

ബെംഗളൂരു സ്‌കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി ഇമെയിലുകൾ പ്രഥമദൃഷ്ട്യാ വ്യാജം: പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ എട്ടോളം സ്‌കൂളുകളിലേക്ക് വന്ന ബോംബ് ഭീഷണി ഇമെയിലുകൾ വ്യാജ മായിരിക്കുമെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. സ്‌കൂൾ വളപ്പിൽ “വളരെ ശക്തമായ ബോംബ്” ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഇമെയിലുകൾ ലഭിച്ചതിനെ തുടർന്ന് കിഴക്കൻ ബെംഗളൂരുവിലെ എട്ട് സ്‌കൂളുകൾ ഒഴിപ്പിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തു. സ്‌കൂളുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ബെംഗളൂരു ഈസ്റ്റ് സോൺ അഡീഷണൽ പോലീസ് കമ്മീഷണർ എ സുബ്രഹ്മണ്യേശ്വര റാവു പറഞ്ഞു. പരീക്ഷയ്ക്കിടെ ഇത്തരം വ്യാജ ബോംബ് ഭീഷണി കോളുകൾ വന്നിട്ടുണ്ടെന്നും റാവു മാധ്യമങ്ങളോട് പറഞ്ഞു. കർണാടക 12-ാം ക്ലാസ്…

Read More
Click Here to Follow Us