‘രാമേശ്വരത്തേത് ട്രെയിലർ മാത്രം, ശനിയാഴ്ച നഗരം പൊട്ടിത്തെറിക്കും; മുഖ്യമന്ത്രിയ്ക്ക് ബോംബ് ഭീഷണി

ബെംഗളൂരു: മുഖ്യമന്ത്രിക്കും കാബിനറ്റ് മന്ത്രിമാര്‍ക്കും ഈ മെയിലിലൂടെ അജ്ഞാത ബോംബ് ഭീഷണി.

ശനിയാഴ്ച ബംഗളൂരുവില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഇ മെയിലില്‍ അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബംഗളൂരു പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് സ്‌ഫോടനം നടത്തുമെന്ന് കാണിച്ച്‌ ഈ മെയില്‍ അയച്ചിരിക്കുന്നത്.

ഷാഹിദ് ഖാന്‍ എന്ന വ്യക്തിയുടെ പേരിലാണ് ഇ മെയില്‍ എത്തിയിരിക്കുന്നത്.

  കര്‍ണാടക അതിര്‍ത്തി അടച്ചു

റസ്‌റ്റോറന്റുകള്‍, ക്ഷേത്രങ്ങള്‍, ബസുകള്‍, ട്രെയിനുകള്‍ അല്ലെങ്കില്‍ തിരക്കേറിയ ഏതെങ്കിലും സ്ഥലത്തോ ആയിരിക്കും സ്‌ഫോടനം നടത്തുക.

ഏതെങ്കിലും പൊതുപരിപാടികള്‍ക്കിടയിലും ബോംബ് സ്‌ഫോടനം നടന്നേക്കാമെന്നും ഇ മെയിലില്‍ പറയുന്നു.

സ്‌ഫോടനത്തില്‍ നിന്ന് പിന്മാറാനായി 2.5 ദശലക്ഷം ഡോളര്‍ (20 കോടിയിലധികം രൂപ) മോചനദ്രവ്യമായും ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രാമേശ്വരം കഫേ സ്‌ഫോടനം ട്രെയിലറാണെന്നും, അമ്പാരി ഉത്സവ് ബസില്‍ പൊട്ടിത്തെറിയുടെ രണ്ടാമത്തെ ട്രെയിലര്‍ കാണിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും ഭീഷണിയായി ഇമെയിലില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts