വിവാഹ വാർഷികത്തിന് സർപ്രൈസ് ഗിഫ്റ്റ് നൽകിയില്ല; ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കുത്തി പരിക്കേൽപ്പിച്ചു

ബെംഗളൂരു: വിവാഹ വാർഷികത്തിന് സർപ്രൈസ് നല്‍കാത്ത ഭർത്താവിനെ ഭാര്യ കുത്തിപ്പരിക്കേല്‍പ്പിച്ചു.

ഫെബ്രുവരി 27 ന് പുലർച്ചെ 1:30 ഓടെയാണ് 35 കാരി ഉറങ്ങിക്കിടന്ന ഭർത്താവിനെ കറിക്കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്.

വിവാഹ വാർഷികത്തിന് സമ്മാനം ലഭിക്കാത്തതിലുള്ള അമർഷത്തിലാണ് ഭർത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി പോലീനോട്‌ പറഞ്ഞു.

കൈക്ക് കുത്തുകൊണ്ട ഉടൻ ഭാര്യയെ തള്ളിമാറ്റിയതുകൊണ്ടാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് യുവാവ് പറയുന്നു.

  സിദ്ധരാമയ്യയുടെ ഭരണം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: പ്രശംസയുമായി കെ.സി. വേണുഗോപാൽ

ഭാര്യയെ തള്ളിമാറ്റി വീടിന് പുറത്തേക്കിറങ്ങിയ യുവാവ് അയല്‍ക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിയത്.

തുടർന്ന് കഴിഞ്ഞ ദിവസം ഭാര്യക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മുത്തച്ഛന്റെ മരണത്തെ തുടർന്നാണ് വിവാഹ വാർഷികത്തിന് ഭാര്യക്ക് സമ്മാനം വാങ്ങി നല്‍കാതിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു.

ആദ്യമായിട്ടാണ് ഭർത്താവ് വിവാഹവാർഷികത്തിന് സമ്മാനം നല്‍കാതിരുന്നത്.

ഇത് യുവതിയെ അസ്വസ്ഥയാക്കിയെന്നും പോലീസ് പറയുന്നു.

ഭാര്യ ചില വ്യക്തിപരമായ പ്രശ്നങ്ങളില്‍ അസ്വസ്ഥനാണെന്നും അവളെ കൗണ്‍സിലിംഗിന് വിധേയയാക്കണമെന്നും ഭർത്താവ് തങ്ങളോട് പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ

അതേസമയം, ഇതൊരു കുടുംബ പ്രശ്‌നമായതിനാല്‍ ഇരുവരും തമ്മില്‍ സംസാരിക്കാനുള്ള സമയം നല്‍കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുലിൽ കല്യാണത്തിനും ബർത്ത്ഡേ പാർട്ടിക്കും മദ്യം വിളമ്പാൻ പ്ലാനുണ്ടോ? സംസ്ഥാന സർക്കാരിന്റെ പുതിയ പണി വരുന്നു!!
[masterslider id="10"]

Related posts