വൻകിട സ്ഥാപനങ്ങൾ കൈയ്യേറി നഗരത്തിലെ സൗജന്യ പാർക്കിംഗ് കേന്ദ്രങ്ങൾ

ബെംഗളൂരു: സ്മാർട്ട് സിറ്റി പദ്ധതിയിൽ നവീകരിച്ച റോഡുകൾക്കരികിലെ സൗജന്യ പാർക്കിംഗ് കേന്ദ്രങ്ങൾ വിവിധ സ്ഥാപനങ്ങൾ കയ്യേറുന്നതായി പരാതി. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് റോഡിലെ ഇടറോഡുകളിലാണ് ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കും പാർക്ക് ചെയ്യാനുള്ള പ്രത്യേക ‘ബേ’ കൾ സ്ഥാപിച്ചിട്ടുള്ളത്.

സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും ജോലി ചെയ്യുന്നവർക്ക് പാർക്കിംഗ് സൗകര്യ പ്രദമാകുന്ന രീതിയിലാണിവ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ചില വൻകിട ഹോട്ടലുകളും ബാറുകളും അവിടെയാകെ ബാരിക്കേഡുകൾ സ്ഥാപിച്ച് പാർക്കിംഗ് സ്ഥലം കൈവശപ്പെടുത്തിയിരിക്കുകയാണെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് വഹ ഉടമകളും ഹോട്ടൽ സുരക്ഷാ ജീവനക്കാരും രഹാമിൽ തർക്കവും പതിവാണ്. സൗജന്യ പാർക്കിംഗ് കേന്ദ്രങ്ങളിലും വാഹനങ്ങൾ നിർത്തിയിടാൻ അനധികൃത പിരിവും വ്യാപകമാണ്. പണം നൽകിയില്ലെങ്കിൽ വാഹനം നിർത്തിയിടാൻ അനുവദിക്കില്ല ഇതിനു പുറമെ വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതായും പരാതികളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്
[masterslider id="10"]

Related posts