കോളേജിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച മെഡിക്കൽ വിദ്യാർത്ഥിനി പിടിയിൽ

 

ബെംഗളൂരു: കോളേജിലേക്ക് വ്യാജ ബോംബ് സന്ദേശം അയച്ച സംഭവത്തിൽ വിദ്യാർഥിനി പിടിയിൽ. മംഗളൂരുവിലെ ഉള്ളാളിലെ ഒരു മെഡിക്കൽ കോളജിലാണ് സംഭവം. ഇതേ കോളേജിലെ വിദ്യാർത്ഥിയാണ് പിടിയിലായത്. സെമിനാർ അവതരിപ്പിക്കുന്നത് ഒഴിവാക്കാൻ പെൺകുട്ടി കോളേജിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പറയുകയിരുന്നു.

ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രാവിലെ ഒമ്പത് മണിയോടെ കോളേജിലെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. 11 മണിക്കുകളിൽ മെഡിക്കൽ കോളേജ് ഒഴിപ്പിച്ചില്ലെങ്കിൽ ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

മിനിട്ടുകളുടെ ഇടവേളയിൽ ഇത്തരം അഞ്ച് കോളുകൾ വന്നതോടെ കോളേജ് അതികൃതർ വിവരം പോലീസിനെ അറിയിച്ചു. ഡോഗ് സ്കോഡ് ഉൾപ്പടെയെത്തി 10 മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പിടിയിലായത്. സെമിനാർ എടുക്കുന്നത് ഒഴിവാക്കാനാണ് പെൺകുട്ടി ഇങ്ങനെ ചെയ്തതെന്നാണ് പോലീസിന് നൽകിയ മൊഴി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts