റോഡ് സേഫ്റ്റി അടുത്ത വർഷം മുതൽ കർണാടകയിൽ പാഠ്യവിഷയം

ബെംഗളൂരു: അടുത്ത അധ്യയന വർഷം മുതൽ റോഡ് സുരക്ഷയും ഗതാഗത നിയമങ്ങളും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി. കർണാടക ട്രാഫിക് പൊലീസിനാണ് ഇതുസംബന്ധിച്ച ഉറപ്പ് നൽകിയത്.

ബെംഗളൂരു ട്രാഫിക് പോലീസിന്റെ അഭ്യർഥനയ്ക്ക് മറുപടിയായി 2025-26 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഇതിനകം അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പാഠപുസ്തകങ്ങൾ പുനഃപരിശോധിക്കുമ്പോൾ ട്രാഫിക് പോലീസ് തയാറാക്കിയ ഉള്ളടക്കം ഉൾപ്പെടുത്തുമെന്നും കെ.ടി.ബി.എസ് അറിയിച്ചു

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

“രണ്ട് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള വിഷയങ്ങൾ ഞങ്ങൾ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് പോലീസ് വകുപ്പ് തയ്യാറാക്കിയ പ്രത്യേക ഉള്ളടക്കം ഭാവിയിൽ ചേർക്കുമെന്നും കെ.ടി.ബി.എസ് അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts