ഇനി ട്രാഫിക് പോലീസിന് പഴയ പോലെ ബൈക്ക് നിർത്താൻ കഴിയില്ല! നിർദേശം നൽകി സംസ്ഥാന പോലീസ് മേധാവി

ബെംഗളൂരു : ഗതാഗത നിയമലംഘനം നടത്തുന്നവരെ പിടികൂടാനുള്ള വാഹനപരിശോധന ശ്രദ്ധയോടെ നടത്തണമെന്ന് ട്രാഫിക് പോലീസിന് നിർദേശം. അപകടമുണ്ടാക്കുന്ന വിധത്തിൽ പരിശോധനകൾ നടത്താൻ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി എം.എ. സലീം നിർദേശംനൽകി. കഴിഞ്ഞദിവസം മാണ്ഡ്യയിൽ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ ബൈക്ക് മറിഞ്ഞു മൂന്നുവയസ്സുകാരി മരിച്ച സംഭവത്തെത്തുടർന്നാണ് നടപടി. സുരക്ഷ ഉറപ്പാക്കി വേണം പരിശോധനകൾ നടത്തേണ്ടതെന്നും മിന്നൽപരിശോധനകൾ വേണ്ടെന്നുമാണ് നിർദേശം. വേഗത്തിൽപോകുന്ന വാഹനങ്ങൾ പിടിച്ചു നിർത്തിയുള്ള പരിശോധന ഒഴിവാക്കണം. ദേശീയപാതകളിൽ വാഹനങ്ങൾ പരിശോധനയ്ക്കായി നിർത്തുന്നതിന് മുൻപ്‌ വേഗംകുറയ്ക്കാൻ റോഡിൽ ബാരിക്കേഡ് വെയ്ക്കണം. ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്രവാഹനങ്ങളിൽനിന്ന് യാത്രക്കാരെ പിടിച്ചിറക്കാൻ…

Read More

വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ നാട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തി

ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് യുവാവ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തമിഴ്നാട് മധുര സ്വദേശിയാണ് ഒഴുക്കിൽ പെട്ടത്. രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണുവാൻ എത്തുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടെങ്കിലും പാറയിൽ തങ്ങിനിന്നു. കൂടെ എത്തിയവർ ബഹളം വച്ചതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തുകയായിരുന്നു. കയർ യുവാവിന്റെ ശരീരത്തിൽ കെട്ടി വലിച്ച് കയറ്റിയാണ് രക്ഷപ്പെടുത്തിയത്. ഇവിടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 12 ജീവനുകളാണ് പൊലിഞ്ഞത്

Read More

ദുരന്തത്തിനുപിന്നാലെ കുടുംബസമേതം ലണ്ടനിലേക്കുപോയി; കോലിക്കെതിരേ വിമർശനം

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ജീവൻപൊലിഞ്ഞ ആരാധകരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻനിൽക്കാതെ സ്ഥലംവിട്ട വിരാട് കോലിക്കുനേരേ വിമർശനം കടുക്കുന്നു. ദുരന്തത്തിനുപിന്നാലെ കോലി കുടുംബസമേതം ലണ്ടനിലേക്കുപോയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ‘അറസ്റ്റ് കോലി’ എന്ന ടാഗിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം കൊഴുക്കുകയാണ്. ചൊവ്വാഴ്ച രാത്രി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ കിരീടം നേടിയതോടെ കോലിയെ പുകഴ്ത്തുകയും ഭാരതരത്‌ന നൽകണമെന്നുവരെ ആവശ്യപ്പെടുകയും ചെയ്തവർ ഇപ്പോൾ വാക്കുമാറ്റുന്നു. കൗമാരക്കാർ ഉൾപ്പെടെ 11 ആരാധകരുടെ ജീവൻ സ്റ്റേഡിയത്തിന് പുറത്ത് പൊലിഞ്ഞിട്ടും അകത്ത് കോലിയുടെയും സഹതാരങ്ങളുടെയും ആഘോഷം തുടരുകയായിരുന്നു. ഇതും ആരാധകരുടെ മനംമാറ്റത്തിന് കാരണമായി. സാമൂഹികപ്രവർത്തകനായ…

Read More

വിജയാഘോഷത്തിനിടയിലെ ദുരന്തം സർക്കാരിനെതിരേയുള്ള ആയുധമാക്കി ബിജെപി

ബെംഗളൂരു : റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ കിരീടം നേടിയതിന്റെ ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ ദുരന്തം ഭരണകക്ഷിയായ കോൺഗ്രസിനെതിരായ രാഷ്ട്രീയ ആയുധമാക്കി ബിജെപി. സർക്കാരിന്റെ പിടിപ്പുകേടാണ് ദുരന്തത്തിനുപിന്നിലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും ഉത്തരവാദികളാണെന്നും ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്തിറങ്ങി. സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും രാജിയാവശ്യവും നേതാക്കൾ ഉന്നയിച്ചു. ഐപിഎൽ താരങ്ങൾക്കൊപ്പം ചിത്രമെടുക്കാൻനിന്ന സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ദുരന്തത്തിൽ മരിച്ചവരുടെ വീടുകളിൽ പോകാൻ താത്പര്യംകാണിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക കുറ്റപ്പെടുത്തി. ഹൃദയമില്ലാത്തവരാണ് കോൺഗ്രസ് സർക്കാരെന്നും കുറ്റപ്പെടുത്തി. സാധാരണക്കാരുടെ ജീവനുകൾക്ക്…

Read More

വയറിൽ ഷോക്കേറ്റ് പൊള്ളിയ പാടുകൾ, അനന്തുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്,

മലപ്പുറം: വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ് കെ അലവിക്കാണ് അന്വേഷണ ചുമതല. മരിച്ച അനന്തുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വയറിൽ ഷോക്കേറ്റ് പൊള്ളിയ പാടുകളുണ്ട്. നേരിട്ട് കമ്പി വയറിൽ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു . വയറിൽ 3 പാടുകളുണ്ട്. അതിൽ ഒരെണ്ണം ആഴത്തിലുള്ളതാണ്. ഷോക്കേറ്റ ഉടനെ മുഖമടിച്ച് വീഴുക‌യായിരുന്നു. ശരീരത്തിൽ മറ്റ് മുറിവുകളൊന്നുമില്ലെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്.…

Read More

സ്റ്റാലിന്‍ പറയുന്നത് ശരിയാണ് എനിക്ക് ഡി.എം.കെയെ തോല്‍പ്പിക്കാനാവില്ല; പക്ഷേ ജനങ്ങള്‍ക്ക് കഴിയുമെന്ന് അമിത് ഷാ

മധുരൈ: പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും എന്‍.ഡി.എ അടുത്ത വര്‍ഷം സര്‍ക്കാര്‍ രുപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മധുരൈയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സ്റ്റാലിന്‍ പറയുന്നത് ശരിയാണ് അമിത് ഷാക്ക് ഡി.എം.കെയെ തോല്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍, ജനങ്ങള്‍ക്ക് കഴിയും. 2025ല്‍ നമ്മള്‍ ഡല്‍ഹിയില്‍ അധികാരം പിടിച്ചു. ഇനി തമിഴ്‌നാട്ടിലും ബംഗാളിലും അധികാരം പിടിക്കും. ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗം തമിഴ്‌നാട് സര്‍ക്കാറിന്റെ പതനത്തിന് തുടക്കം കുറിക്കും. തമിഴ്‌നാട്ടിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ഡി.എം.കെ എന്തായാലും തോല്‍ക്കുമെന്നും അമിത് ഷാ പറഞ്ഞു.

Read More

മണിപ്പൂര്‍ വീണ്ടും അശാന്തം; 10 ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു

ഇംഫാല്‍: മെയ്‌തേയ് നേതാവിന്റെ അറസ്റ്റിന് പിന്നാലെ മണിപ്പൂര്‍ വീണ്ടും അശാന്തം. അരാംബായ് തെനഗോല്‍ എന്ന സംഘടനയുടെ നേതാവിനെ അഴിമതി വിരുദ്ധ ബ്രാഞ്ചും സി.ബി.ഐയും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. അസേം കാനന്‍ എന്നയാളാണ് പിടയിലായത് 2023ലെ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സി.ബി.ഐ അറിയിച്ചു.അറസ്റ്റിന് പിന്നാലെ വലിയ പ്രതിഷേധത്തിനാണ് മണിപ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്. പ്രധാന റോഡുകള്‍ ബ്ലോക്ക് ചെയ്ത പ്രതിഷേധക്കാര്‍ ടയറുകള്‍ക്ക് തീയിടുകയും ചെയ്തു.അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ ഉപയോഗിച്ചു. പൊലീസിന്റെ ടിയര്‍ ഗ്യാസ്  പ്രയോഗത്തില്‍ 13കാരന് പരിക്കേറ്റിട്ടുണ്ട്.…

Read More

കാറിനുള്ളിൽ യുവ ഡോക്‌ടറെ മരിച്ച നിലയില്‍

ബിരുദാനന്തര ബിരുദം നേടിയിരുന്ന ഒരു യുവ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ കൊടൈക്കനാലിനടുത്താണ് സംഭവം. കടക്കെണിയിലായിരുന്ന ഡോക്ടര്‍ സ്വയം ഇന്‍ട്രാവെനസ് ഫ്‌ലൂയിഡുകള്‍ കുത്തിവച്ച ശേഷം ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഡോ. ജോഷ്വ സാംരാജ് സേലത്ത് എംഡി പഠിക്കുകയും മധുരയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊടൈക്കനാലിനടുത്തുള്ള പൂമ്പാറൈയിലെ ഒരു വിദൂര വനപ്രദേശത്ത് മൂന്ന് ദിവസമായി അദ്ദേഹത്തിന്റെ കാര്‍ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാറില്‍ നിന്ന്…

Read More

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: ഔദ്യോഗികമായി സമീപിച്ചാല്‍ രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി തെരഞ്ഞെടുപ്പ് കമീഷന്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ അദ്ദേഹം ഔദ്യോഗികമായി സമീപിച്ചാല്‍ പ്രതികരിക്കാന്‍ തയാറാണെന്ന സൂചനകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമീഷന്‍. ഡെക്കാന്‍ ഹെറാള്‍ഡാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ തന്നെയാണ് രാഹുല്‍ സംശയിക്കുന്നത്. ഇക്കാര്യത്തില്‍ രാഹുലിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കാണുകയോ സംസാരിക്കുകയോ ചെയ്യാം.  രാഹുല്‍ ഔദ്യോഗികമായി സമീപിച്ചാല്‍ വിവാദങ്ങളില്‍ മറുപടിയുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍…

Read More

മലയാളി യുവതിയിൽ നിന്നും മൂന്നുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി  പിടിയില്‍. മലയാളിയായ നവമി രതീഷ് ആണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടിയിലായത്. പരിശോധനയില്‍ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം. ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ എത്തിയ നവമിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആണ് പിടികൂടിയത്.  

Read More