മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയില്‍.
മലയാളിയായ നവമി രതീഷ് ആണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടിയിലായത്.
പരിശോധനയില്‍ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം.
ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ എത്തിയ നവമിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആണ് പിടികൂടിയത്.
