കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം

ബെംഗളൂരു: കർണാടകയിലെ മലനാട് മേഖലയിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുന്നു. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും ചിക്കമഗളൂരു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനജീവിതം പൂർണ്ണമായും തടസ്സപ്പെടുത്തി. മുഡിഗരെ, ശൃംഗേരി, കൊപ്പ, എൻ.ആർ പുര തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ കനത്തത്. പശ്ചിമഘട്ട മേഖലയിൽ ഏപ്രിൽ 4 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

  "പ്രണയതകർച്ചയേക്കാൾ വേദന; "ബെംഗളൂരുവിൽ വീട് പിടിക്കണമെങ്കിൽ കണ്ണിമ വെട്ടരുത്! ഈ യുവതിയുടെ അനുഭവം ഒരു പാഠം; വീഡിയോ കാണാം

ബസ് സ്റ്റാൻഡുകളിൽ യാത്രക്കാർ കുടുങ്ങി

ചിക്കമഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി. ശക്തമായ മഴ കാരണം മുഡിഗരെ ബസ് സ്റ്റാൻഡിൽ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നത്. ഇടിമിന്നലിന്റെ തീവ്രത വർദ്ധിക്കുന്നത് മലയോര മേഖലയിലെ ജനങ്ങളെ ഏറെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഏപ്രിൽ 4 വരെ ജാഗ്രത

വരും ദിവസങ്ങളിലും പശ്ചിമഘട്ട മേഖലയിൽ കാലാവസ്ഥ മോശമായി തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കുന്നതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അറാത്തണ്ണന്റെ' അടുത്ത നോട്ടം അമൃതയിലേക്ക്; പ്രണയാഭ്യർത്ഥനയുമായി സന്തോഷ് വർക്കി, പണി പാളുമെന്ന് സോഷ്യൽ മീഡിയ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലി തർക്കം; കോൺഗ്രസ്- സിപിഐഎം സംഘർഷം, 7 പേർക്ക് പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us