ബെംഗളൂരു: നഗരത്തിലെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കെംഗേരിക്ക് സമീപം സ്ത്രീയെ ഓട്ടോറിക്ഷയിടിച്ച് വീഴ്ത്തിയ ശേഷം മൃതദേഹം വഴിയിൽ ഉപേക്ഷിച്ച ഡ്രൈവർ ബസവേഗൗഡയെ (50) പോലീസ് അറസ്റ്റ് ചെയ്തു. മന്ദ്യ സ്വദേശിനിയായ കെമ്പമ്മ (50) ആണ് കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ ക്രൂരത കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 12.30-ഓടെ കെംഗേരിക്ക് സമീപമാണ് അപകടം നടന്നത്. ട്രെയിൻ മാർഗ്ഗം മന്ദ്യയിലെ സ്വന്തം നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു കെമ്പമ്മ. റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി നടന്നുപോകുന്നതിനിടെ ബസവേഗൗഡ ഓടിച്ച ഓട്ടോറിക്ഷ ഇവരെ ഇടിച്ചുതെറിപ്പിച്ചു.…
Read MoreDay: 29 March 2026
അഴിമതിക്കും വർഗീയതയ്ക്കും സ്ഥാനമില്ല; തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലന്ന് പിണറായി വിജയൻ
മലപ്പുറം: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച തുടർഭരണം കേവലം ഗിമ്മിക്കുകൾ കൊണ്ടല്ലെന്നും നാടിന്റെ പുരോഗതിക്കായി സർക്കാർ നടത്തിയ ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനം യാദൃശ്ചികമല്ല കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും കേരളം കൈവരിച്ച നേട്ടങ്ങൾ കൃത്യമായ രാഷ്ട്രീയ നൈതികതയുടെ ഫലമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. “കേരളം അതിദാരിദ്ര്യ മുക്തമായത് ലോകം ശ്രദ്ധിച്ച കാര്യമാണ്. സംസ്ഥാനത്തിന്റെ…
Read Moreഅമ്മയെയും സഹോദരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; സഹോദരി പുത്രനും യുവാവും ഗുരുതരാവസ്ഥയിൽ
ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബെംഗളൂരു നഗരപ്രാന്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ അമ്മയും മകളും മരിച്ചു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), വർഷിതയുടെ 11 വയസ്സുകാരനായ മകൻ മായങ്ക് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ക്രൂരമായ കൊലപാതകശ്രമം പോലീസ് നൽകുന്ന വിവരമനുസരിച്ച്, മോഹൻ ഗൗഡ തന്റെ അമ്മയുടെയും സഹോദരിയുടെയും സഹോദരീപുത്രന്റെയും കഴുത്തറുത്ത ശേഷം സ്വന്തം കഴുത്തറുത്ത് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തങ്ങൾ ജീവനൊടുക്കാൻ പോകുകയാണെന്നും…
Read Moreഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നിമിഷങ്ങൾക്കകം കാർ കത്തിയമർന്നു
ബെംഗളൂരു: ഹൊസകോട്ട്-കോലാർ ഹൈവേയിൽ ഹലസഹള്ളി ഗേറ്റിന് സമീപം അതിവേഗതയിലെത്തിയ കാർ ട്രക്കിന് പിന്നിലിടിച്ച് തീപിടിച്ചു. ഞായറാഴ്ച (മാർച്ച് 29) നടന്ന അപകടത്തിൽ കാർ പൂർണ്ണമായും കത്തിയമർന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാർ സാഹസികമായി പുറത്തെത്തിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. നിമിഷങ്ങൾക്കകം കാർ അഗ്നിക്കിരയായി അതിവേഗതയിലെത്തിയ കാർ മുന്നിലുണ്ടായിരുന്ന ട്രക്കിന്റെ പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകരുകയും തൊട്ടുപിന്നാലെ എഞ്ചിൻ ഭാഗത്തുനിന്ന് തീ പടരുകയുമായിരുന്നു. കാർ മുഴുവനായും ട്രക്കിന്റെ പിൻഭാഗവും തീയിൽ നശിച്ചു. പരിക്കേറ്റ കാർ ഡ്രൈവറെ ഉടൻ തന്നെ…
Read Moreഎയിംസ് വിഷയത്തിൽ ‘മറ്റേ മോന്‍’ അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ’; വിശദീകരണവുമായി സുരേഷ് ഗോപി
കോഴിക്കോട്: വിവാദമായ ‘മറ്റേ മോൻ’ പ്രയോഗത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. താൻ ആ വാക്കുകൊണ്ട് മറ്റൊരു അർത്ഥവും ഉദ്ദേശിച്ചിട്ടില്ലെന്നും എയിംസ് (AIIMS) വരുമെന്ന് ആ വ്യക്തിയോട് പറയണമെന്നുമാത്രമാണ് അർത്ഥമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിലെ എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനയുണ്ടാക്കിയത് അമ്മയുടെ പേര് വലിച്ചിട്ടപ്പോൾ എയിംസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ അമ്മയുടെ പേര് വരെ വലിച്ചിഴച്ചവരുണ്ടെന്നും അത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. “അതുകൊണ്ടാണ് എന്റെ സുഹൃത്താണെങ്കിൽ പോലും അദ്ദേഹത്തിന്റെ പേര്…
Read Moreവേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ
കൊച്ചി: സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമായി മഴ പെയ്തു. വടക്ക്-മധ്യ കേരളത്തിലാണ് മഴ പെയ്തത്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ മഴ പെയ്തു. എന്നാൽ തെക്കൻ കേരളത്തിൽ മഴ ശക്തമായില്ല. കോഴിക്കോട് കുറ്റ്യാടി ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്. ശക്തമായ കാറ്റും വീശി. പലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൊയിലാണ്ടിയിൽ മരക്കൊമ്പ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കവിലുംപാറ സ്വദേശി പവിത്രന്റെ ആയിരത്തോളം ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു.
Read Moreറബർ തോട്ടത്തിൽ യുവാവ് മരിച്ചനിലയിൽ
തിരുവനന്തപുരം: ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ റബർ തോട്ടത്തിൽ മരിച്ചനിലയിൽ. കൊഞ്ചിറ നാലുമുക്ക് ചെറക്കോണം നിഷമൻസിലിൽ ഷിഹാബുദീൻ (53) ആണ് മരിച്ചത്. വീടിന് സമീപത്തെ റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ക്ലർക്കാണ് ഷിഹാബുദീൻ. ഇന്ന് വൈകുന്നേരം ആണ് ഇയാളെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും വഴിയിൽ നിന്നും ഷിഹാബുദീൻ്റെ ബൈക്കും കണ്ടെടുത്തു.
Read Moreവീട്ടുമുറ്റത്തുവെച്ച് കാട്ടാന ആക്രമണം; വയോധികയെ എടുത്തെറിഞ്ഞു, പരിക്ക്
കല്‍പ്പറ്റ: വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. കൈതവേലില്‍ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കാട്ടാന തങ്കമ്മയെ തുമ്പിക്കൈയില്‍ എടുത്ത് എറിയുകയായിരുന്നു.. നട്ടെല്ലിനും കാലിനും പരിക്കേറ്റ വയോധിക ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreതേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്
കോഴിക്കോട്: ഇന്‍ഡ്യാ സഖ്യത്തിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ആർജെഡിയുടെ നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നു. ആര്‍ജെഡി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ തേജസ്വി യാദവ് ആര്‍ജെഡി ഉള്‍പ്പെട്ട എല്‍ഡിഎഫിനുവേണ്ടി പ്രചാരണം നടത്താനാണ് കേരളത്തിലെത്തുന്നത്. തേജസ്വി മൂന്നുദിവസം കേരളത്തില്‍ ക്യാംപ് ചെയ്താണ് പ്രചാരണം നടത്തുക. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി തേജസ്വി എത്തുമെന്ന് ആര്‍ജെഡി വര്‍ക്കിംഗ് പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ അറിയിച്ചു.
Read Moreഡി.കെ ശിവകുമാറിനെ സന്ദർശിച്ച് റാപ്പർ വേടൻ; ‘ശത്രുക്കൾ കൂടുമ്പോൾ കൂടുതൽ കരുത്തനാകും’, ഉപദേശവുമായി കർണാടക ഉപമുഖ്യമന്ത്രി
ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി പ്രശസ്ത മലയാളി റാപ്പർ വേടൻ. ബെംഗളൂരുവിലെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും വേടൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. കരുത്ത് നൽകുന്ന ഉപദേശം കൂടിക്കാഴ്ചയ്ക്കിടെ ഡി.കെ ശിവകുമാർ നൽകിയ വിലപ്പെട്ട ഉപദേശത്തെക്കുറിച്ചും വേടൻ കുറിപ്പിൽ വ്യക്തമാക്കി. “കൂടുതൽ ശത്രുക്കൾ ഉണ്ടാകുമ്പോൾ നിങ്ങൾ കൂടുതൽ ശക്തരാകും. ശത്രുക്കൾ കുറയുമ്പോൾ കരുത്തും കുറയും” എന്ന ഉപദേശമാണ് അദ്ദേഹം നൽകിയതെന്ന് വേടൻ കുറിച്ചു. രാഷ്ട്രീയത്തിലെയും ജീവിതത്തിലെയും പ്രതിസന്ധികളെ നേരിടാൻ ഈ വാക്കുകൾ പ്രചോദനമായെന്നും അദ്ദേഹം…
Read More