വയോധികയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ, കൊലപാതകമെന്ന് നിഗമനം

suicide

ബെംഗളുരു: കാണാതായ വൃദ്ധയുടെ മൃതദേഹം അലമാരയില്‍ നിന്ന് കണ്ടെത്തി. കര്‍ണാടകയിലെ തുമകുരുവില്‍ വൃദ്ധ വാടകക്ക് താമസിക്കുന്ന വീട്ടിലെ അലമാരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മുസഗൊല്ലഹട്ടി സ്വദേശി പാര്‍വതമ്മയാണ് (80) മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി വൃദ്ധയെ കാണാനില്ലെന്ന് കാണിച്ച്‌ അത്തിബെലെ പോലീസില്‍ മകന്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിലെ അലമാരയില്‍ നിന്ന് വസ്‌ത്രത്തില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അതേസമയം, വൃദ്ധ ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. വൃദ്ധയെ കാണാതായത് മുതല്‍ സമീപത്ത് താമസിക്കുന്ന പായല്‍ ഖാന്‍ എന്ന സ്‌ത്രീയേയും കാണാതായിരുന്നു.വൃദ്ധയുടെ മരണത്തില്‍ പായല്‍ ഖാന് പങ്കുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അത്തിബെലെ പോലീസ് ഇന്‍സ്പെക്‌ടര്‍ കെ വിശ്വനാഥ് പറഞ്ഞു.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെംഗളുരു റൂറല്‍ എസ്‌പി മല്ലികാര്‍ജുന ബലദണ്ടി സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
[masterslider id="10"]

Related posts