അതിർത്തി തർക്കം മുഖ്യമന്ത്രിയുടെ താക്കീത് ഫലിച്ചു

ബെംഗളൂരു: കര്‍ണാടക- മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ, മഹാരാഷ്ട്ര മന്ത്രിമാരുടെ ഇന്നത്തെ ബെളഗാവി സന്ദര്‍ശനം വേണ്ടെന്നുവച്ചതായി റിപ്പോർട്ട്‌ .അതിര്‍ത്തി വിഷയത്തില്‍ മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലും ഷംഭുരാജ് ദേശായിയും ആണ് ഇന്ന് ബെളഗാവി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് സന്ദര്‍ശനം മാറ്റിവച്ചത്. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബെളഗാവിയിലേക്ക് മന്ത്രിമാരെ അയക്കരുതെന്ന് ഷിന്‍ഡെയോട് ബൊമ്മൈ ആവശ്യപ്പെട്ടു. മന്ത്രിമാരെ അയച്ചാല്‍ ബെളഗാവിയില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും ബൊമ്മൈ മുന്നറിയിപ്പ് നല്‍കിയിരുന്നു.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

മഹാരാഷ്ട്രയും കര്‍ണാടകവും തമ്മില്‍ 1960 മുതലേ അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നിലവില്‍ കര്‍ണാടകയുടെ ഭാഗമായ ബെളഗാവി, മുന്‍ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമാണെന്നാണ് മഹാരാഷ്ട്രയുടെ വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
[masterslider id="10"]

Related posts