ഉദയനിധി സ്റ്റാലിനെ ഹിറ്റ്ലറോടുപമിച്ച് മുൻ മുഖ്യമന്ത്രി 

ബെംഗളൂരു: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ ഹിറ്റ്ലറോടുപമിച്ച് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സ്റ്റാലിന്റെ മനസ് കൊതുകിനെ പോലെ ചെറുതും മലേറിയ പോലെ വൃത്തികെട്ടതുമാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു. സനാതന ധർമം ഡെങ്കിക്കും മലേറിയക്കും സമാനമാണെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തോടെയാണ് വിവാദത്തിന് തിരി കൊളുത്തിയത്. ‘സനാതന ഉന്മൂലന സമ്മേളം’ എന്ന പരിപാടിയിൽ വെച്ചായിരുന്നു  ഉദയനിധിയുടെ പരാമർശം. സനാധന ധർമം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്ന് ഉദയനിധി പറഞ്ഞു. പരാമർശത്തിനെതിരേ ബി.ജെ.പി നേതാക്കൾ രംഗത്ത് വരികയായിരുന്നു. മന്ത്രിക്കെതിരേ കേസെടുക്കണമെന്നും ആവശ്യമുയർന്നു. വംശഹത്യക്കാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നത്…

Read More

മുഖ്യമന്ത്രി കുടുംബത്തോടൊപ്പം മൂകാംബികയിൽ 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ചില ബിജെപി നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ടായ പിണക്കങ്ങള്‍ ഉടന്‍ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ഉള്‍പെടെ ദര്‍ശനത്തിനുള്ള യാത്രക്കിടെ മംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകമാന്‍ഡും സംസ്ഥാന നേതാക്കളും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീവ്ര ശ്രമത്തിലാണ്. കോണ്‍ഗ്രസിന്റെ അടുത്ത സ്ഥാനാര്‍ഥി പട്ടികയില്‍ അതിശയിപ്പിക്കുന്ന പേരുണ്ടാവും എന്ന കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാറിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രി ഇങ്ങിനെ പ്രതികരിച്ചു: ‘അവര്‍ക്ക് 60-65മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളേയില്ല. 165 സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ വരില്ല.

Read More

ഡി.കെ ശിവകുമാർ ടിക്കറ്റ് വാഗ്ദാനം നൽകി എംഎൽഎ മാരെ ചാക്കിൽലാക്കുന്നു; ബസവരാജ് ബൊമ്മെ

ബെംഗളൂരു: കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ . ബി ജെ പി എംഎല്‍എമാര്‍ക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിലേക്ക് അവരെ ക്ഷണിക്കുകയാണ് ശിവകുമാര്‍ ചെയ്യുന്നതെന്ന് ബൊമ്മെ ആരോപിച്ചു. ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാതെ മണ്ഡലത്തിലേക്കാണ് നേതാക്കള്‍ക്ക് വേണ്ടി ടിക്കറ്റ് ഓഫര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഉടന്‍ തന്നെ ബി ജെ പി തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത 100 മണ്ഡലങ്ങളിലെ ഞങ്ങളുടെ എംഎല്‍എമാരെ കെപിസിസി പ്രസിഡന്റ് ഡി കെ…

Read More

പുലി ആക്രമണം, ദൗത്യസേന രൂപവത്കരിക്കും ; മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് പുലികളുണ്ടാക്കുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ ദൗത്യസേന രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വനത്തോട് ചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ദൗത്യസേനക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് വനം വകുപ്പ് കെണിവെച്ച്‌ പുലിയെ പിടികൂടിയത്. അഞ്ചു വയസ്സുള്ള പുലിയെ ബംഗളൂരുവിലെ ബന്നാര്‍ഘട്ട മൃഗശാലയിലേക്ക് മാറ്റി. മൂന്നുപേരെ കൊന്ന പുള്ളിപ്പുലിയെയും കടുവയെയും വെടിവെക്കാന്‍ ഡെപ്യൂട്ടി കമീഷണര്‍ കെ.വി. രാജേന്ദ്ര ജനുവരി 26ന് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിര്‍ദേശപ്രകാരം പ്രത്യേക ദൗത്യസംഘങ്ങള്‍ ഇവയെ പിടികൂടാന്‍ തിരച്ചില്‍ നടത്തിവരുകയായിരുന്നു. മൈസൂരു വിമാനത്താവളത്തില്‍ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട്…

Read More

പ്രിയങ്കയെ വിമർശിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു: കർണാടകയിൽ ഒരു സ്ത്രീയും പ്രിയങ്ക ഗാന്ധിയെ നേതാവായി അംഗീകരിക്കുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്നിട്ടും യാതൊരു കൂസലുമില്ലാതെ കഴിഞ്ഞ ദിവസം നാ നായിക (ഞാൻ സ്ത്രീ നായിക) എന്ന പരിപാടി ബെംഗളൂരുവിൽ സംഘടിപ്പിച്ചെന്നും പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് ബസവരാജ് ബൊമ്മൈ പറഞ്ഞു.  പ്രിയങ്ക വന്നോട്ടെ. പരിപാടി സംഘടിപ്പിച്ചോട്ടെ. പക്ഷെ അവരുടെ പരിപാടിയുടെ പേര് ഞാൻ സ്ത്രീനായിക എന്നായിരുന്നു. സ്വയം തന്നെ നായികയെന്ന് വിളിക്കുകയാണ് പ്രിയങ്ക. അത് അവരുടെ നിരാശയാണ് കാണിക്കുന്നത്. എന്നാൽ ഒരു സ്ത്രീയും അവരെ നേതാവായി കാണാൻ തയ്യാറല്ല. ആർക്കും…

Read More

ഏകീകൃത സിവിൽ കോഡ് ഉടനില്ലെന്ന് കർണാടക സർക്കാർ

ബെംഗളൂരു: ഏകീകൃത സിവിൽകോഡ് നിയമസഭയിൽ ഉടൻ അവതരിപ്പിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. ഏകീകൃത സിവിൽ കോഡിനെക്കുറിച്ച്‌ ആലോചനകൾ പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനു പുറമേ ഭരണഘടനയും പരിശോധിച്ച ശേഷമേ നിയമനിർമ്മാണം കൊണ്ടുവരൂ.  അനധികൃതമായി സംസ്ഥാനത്ത് പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

അതിർത്തി തർക്കം മുഖ്യമന്ത്രിയുടെ താക്കീത് ഫലിച്ചു

ബെംഗളൂരു: കര്‍ണാടക- മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ, മഹാരാഷ്ട്ര മന്ത്രിമാരുടെ ഇന്നത്തെ ബെളഗാവി സന്ദര്‍ശനം വേണ്ടെന്നുവച്ചതായി റിപ്പോർട്ട്‌ .അതിര്‍ത്തി വിഷയത്തില്‍ മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലും ഷംഭുരാജ് ദേശായിയും ആണ് ഇന്ന് ബെളഗാവി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് സന്ദര്‍ശനം മാറ്റിവച്ചത്. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബെളഗാവിയിലേക്ക് മന്ത്രിമാരെ അയക്കരുതെന്ന് ഷിന്‍ഡെയോട് ബൊമ്മൈ ആവശ്യപ്പെട്ടു. മന്ത്രിമാരെ അയച്ചാല്‍ ബെളഗാവിയില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും ബൊമ്മൈ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹാരാഷ്ട്രയും കര്‍ണാടകവും തമ്മില്‍…

Read More

മഹാരാഷ്ട്ര മന്ത്രിമാരുടെ ബെളഗാവി സന്ദർശനം നല്ലതിനല്ല ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെ മഹാരാഷ്ട്രയിലെ രണ്ട് മന്ത്രിമാർ ബെളഗാവി സന്ദർശിക്കുന്നത് നല്ലതല്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലിനെയും ശംഭുരാജ് ദേശായിയെയും അവരുടെ നിയമസംഘവുമായി അതിർത്തി പ്രശ്‌നം പരിഹരിക്കാൻ നിയമിക്കുകയും ബെളഗാവി സന്ദർശനം തീരുമാനിക്കുകയും ചെയ്യുന്നു. ബെലഗാവിയെ മഹാരാഷ്ട്രയിൽ ലയിപ്പിക്കാനുള്ള നീക്കത്തിന് നേതൃത്വം നൽകുന്ന മഹാരാഷ്ട്ര ഏകീകരണ സമിതി (എം.ഐ.എസ്.) നേതാക്കളെ ഇരുവരും കാണാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ബെളഗാവി സംബന്ധിച്ച മഹാരാഷ്ട്ര സർക്കാരിന്റെ ഹർജി അടുത്തിടെ സുപ്രീം കോടതി പരിഗണിച്ചതിനെ തുടർന്നാണ് ഇവരുടെ സന്ദർശനം.

Read More

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി 

ബെംഗളൂരു: സമത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ശനിയാഴ്ച ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവില്‍ കോഡ് ഏറെക്കാലമായി ദേശീയ തലത്തില്‍ ബി.ജെ.പി പ്രകടനപത്രികയുടെ ഭാഗമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ ഇതിനകം കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഞങ്ങളും അതിനെക്കുറിച്ച്‌ പഠിക്കുകയും വിവിധ വശങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. താമസിയാതെ അത് നടപ്പാക്കും ബൊമ്മൈ പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നതായി വെള്ളിയാഴ്ച ശിവമൊഗ്ഗയില്‍ പാര്‍ട്ടി…

Read More

കേരള അതിർത്തി ദുർബലം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ യോജിച്ച് പ്രവർത്തിക്കണം ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, തീവ്രവാദം തടയുന്നതിനായി രഹസ്യാന്വേഷണ വിഭാഗത്തെ ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കത്തെഴുതുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കേരളത്തിൽ നിന്നുള്ളവർ ഇവിടെയുണ്ടാകുന്നത് അതിർത്തികൾ ദുർബലമായതുകൊണ്ടാണെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. ഒരു യോജിച്ച ശ്രമം ആവശ്യമാണ്. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരെയും ഏകീകൃത രഹസ്യാന്വേഷണം ശക്തമാക്കാൻ വിളിച്ചിരുന്നു. നിരവധി പേർ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ അതിർത്തി കടന്ന് രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. അതിർത്തികൾ ദുർബലമാണ്. അതുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള ആളുകൾ ഇവിടെയെത്തുന്നതും, ഇവിടെ നിന്നുള്ളവർ കേരളത്തിലേയ്‌ക്ക് കടക്കുന്നതും’. എല്ലാ…

Read More
Click Here to Follow Us