ഡി.കെ ശിവകുമാർ ടിക്കറ്റ് വാഗ്ദാനം നൽകി എംഎൽഎ മാരെ ചാക്കിൽലാക്കുന്നു; ബസവരാജ് ബൊമ്മെ

ബെംഗളൂരു: കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ . ബി ജെ പി എംഎല്‍എമാര്‍ക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിലേക്ക് അവരെ ക്ഷണിക്കുകയാണ് ശിവകുമാര്‍ ചെയ്യുന്നതെന്ന് ബൊമ്മെ ആരോപിച്ചു.

ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാതെ മണ്ഡലത്തിലേക്കാണ് നേതാക്കള്‍ക്ക് വേണ്ടി ടിക്കറ്റ് ഓഫര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഉടന്‍ തന്നെ ബി ജെ പി തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

‘ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത 100 മണ്ഡലങ്ങളിലെ ഞങ്ങളുടെ എംഎല്‍എമാരെ കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഫോണലൂടെ ബന്ധപ്പെടുന്നുണ്ട്. നിങ്ങള്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയാല്‍ സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം’, അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ നിരാശരാണ്, അവര്‍ക്ക് ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഇല്ല. അതിനാലാണ് ഞങ്ങളുടെ നേതാക്കളെ അവര്‍ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പാപ്പരാണെന്നാണ് ഇത് കാണിക്കുന്നത്’, ബൊമ്മെ ആരോപിച്ചു. കോണ്‍ഗ്രസ് 124 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക മാര്‍ച്ച്‌ 25 നായിരുന്നു പ്രഖ്യാപിച്ചത്. 100 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കര്‍ണാടകയില്‍ ആകെ 224 നിയമസഭാ മണ്ഡലങ്ങളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
[masterslider id="10"]

Related posts