സുള്ള്യ സ്ഥാനാർഥിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്‌

ബെംഗളൂരു: സുള്ള്യ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ദക്ഷിണ കന്നഡ ഡിസിസി ഓഫീസിന് മുമ്പില്‍‌ ധര്‍ണ നടത്തി. മണ്ഡലത്തിലെ പ്രമുഖ നേതാവായ നന്ദകുമാറിന്‍റെ അനുയായികളാണ് പ്രതിഷേധം നടത്തിയത്. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ ജി. കൃഷ്ണപ്പയെ പിന്‍വലിച്ച്‌ നന്ദകുമാറിന് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ജനങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയായ നന്ദകുമാറിനെ പോരാട്ടത്തിനിറക്കിയാല്‍ കോണ്‍ഗ്രസിന്‍റെ വിജയം തങ്ങള്‍ ഉറപ്പാക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. മെയ് 10-ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക…

Read More

യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് നേരെ ജലപീരങ്കിയുമായി പോലീസ് 

ബെംഗളൂരു: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ബംഗളൂരുവില്‍ നടത്തിയ പന്തംകൊളുത്തി പ്രകടനത്തിലേക്ക് ജലപീരങ്കി പ്രയോഗിച്ച്‌ പോലീസ്. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ടാങ്കറില്‍ നിന്ന് വെള്ളമൊഴിക്കുകയായിരുന്നു. പ്രകട‌നം തടയാനായി പ്രയോഗിക്കുന്ന മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് പോലീസ് പന്തങ്ങളില്‍ വെള്ളമൊഴിച്ച്‌ കെടുത്താന്‍ ശ്രമിച്ചത് ശ്രദ്ധേയമായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Read More

ഡി.കെ ശിവകുമാർ ടിക്കറ്റ് വാഗ്ദാനം നൽകി എംഎൽഎ മാരെ ചാക്കിൽലാക്കുന്നു; ബസവരാജ് ബൊമ്മെ

ബെംഗളൂരു: കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ . ബി ജെ പി എംഎല്‍എമാര്‍ക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിലേക്ക് അവരെ ക്ഷണിക്കുകയാണ് ശിവകുമാര്‍ ചെയ്യുന്നതെന്ന് ബൊമ്മെ ആരോപിച്ചു. ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാതെ മണ്ഡലത്തിലേക്കാണ് നേതാക്കള്‍ക്ക് വേണ്ടി ടിക്കറ്റ് ഓഫര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഉടന്‍ തന്നെ ബി ജെ പി തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത 100 മണ്ഡലങ്ങളിലെ ഞങ്ങളുടെ എംഎല്‍എമാരെ കെപിസിസി പ്രസിഡന്റ് ഡി കെ…

Read More

വോട്ടെണ്ണലിന് 2 ദിവസത്തെ ഇടവേള വേണോയെന്ന് നടൻ ഉപേന്ദ്ര, നടനെ ട്രോളി സോഷ്യൽ മീഡിയ

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടെണ്ണലിന് രണ്ട് ദിവസം ആവശ്യമുണ്ടോയെന്ന ചോദ്യവുമായി നടനും പ്രജാകീയ നേതാവുമായ ഉപേന്ദ്ര. ഫേസ്‌ബുക്കില്‍ ഉപേന്ദ്രയുടെ ചോദ്യത്തിന് പലരും രസകരമായി മറുപടി നല്‍കിയതോടെ പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി. കര്‍ണാടകയില്‍ മെയ് 10ന് ഒറ്റ ഘട്ടമായാണ് 224 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നത്. മെയ് 13 നാണ് ഫലം പ്രഖ്യാപിക്കുക. വോട്ടെടുപ്പും ഫലവും തമ്മില്‍ രണ്ട് ദിവസത്തെ ഇടവേളയുണ്ട്. ഉപേന്ദ്രയുടെ ചോദ്യത്തിന് നെറ്റിസണ്‍സ് വ്യത്യസ്തമായ മറുപടികള്‍ നല്‍കി. ഇത് പുതിയ കാര്യമല്ല, പോളിംഗ് ബൂത്തില്‍ തന്നെ വോട്ടെണ്ണല്‍…

Read More

ബിഗ് ബോസ് കുളത്തിൽ നീരാടി മിഥുനും ലച്ചുവും, വൃത്തികേടെന്ന് ഒരു കൂട്ടർ ലവ് സ്ട്രാറ്റജിയോ എന്ന് മറ്റ് ചിലർ 

ബിഗ് ബോസ് മലയാളം സീസൺ 5 ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ഗെയിം മോഡലിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ പലരും തന്ത്രങ്ങൾ പുറത്തിറക്കുന്നതും ചിലർ മറ്റുള്ളവരുടെ തന്ത്രങ്ങൾ മനസിലാക്കി അത് പൊളിക്കാൻ ഉള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ ഇന്നലെ രാത്രി മുതൽ ബിഗ് ബോസ് വീട്ടിലും പ്രേക്ഷകരിലും ചർച്ചാ വിഷയമായി ഒരു സൗഹൃദം കടന്നു വന്നിരിക്കുകയാണ്. മിഥുനും ലച്ചുവും തമ്മിലുളള സൗഹൃദമാണ് ചർച്ചയാകുന്നത്. പിന്നാലെ ഇരുവരും ഒരുമിച്ച് പൂളിൽ കളിച്ചതും സോഷ്യൽ മീഡിയയുടെയും ബിഗ് ബോസ് താരങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട്.നീന്തൽക്കുളത്തിൽ ചാടിക്കളിച്ചും…

Read More

പ്രധാനമന്ത്രി മിത്ര മെഗാ ടെക്സ്റ്റൈൽസ് പാർക്കിന് പ്രധാന മന്ത്രിയുടെ അഭിനന്ദനം 

ബെംഗളൂരു: കൽബുറഗിയില്‍ പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് സ്ഥാപിച്ചതിന് കര്‍ണാടകയിലെ ജനങ്ങളെ അനുമോദിച്ച് പ്രധാനമന്ത്രി. കൽബുറഗിയില്‍ പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്ക് സ്ഥാപിച്ചതിന് കര്‍ണാടകയിലെ എന്റെ സഹോദരിമാര്‍ക്കും , സഹോദരന്മാര്‍ക്കും അഭിനന്ദനങ്ങള്‍. ഈ പാര്‍ക്ക് കര്‍ണാടകയുടെ സമ്പന്നമായ തുണിത്തരങ്ങളുടെ പാരമ്പര്യം ആഘോഷിക്കുകയും ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.”, കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Read More

മാധ്യമപ്രവർത്തകർക്ക് ലാപ് ടോപ് ഉൾപ്പെടെയുള്ള കിറ്റുകൾ നൽകി സർക്കാർ

ബെംഗളൂരു:സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള പിന്നോക്ക വിഭാഗത്തിലെ 605 മാധ്യമപ്രവര്‍ത്തകര്‍ക്ക് ലാപ്ടോപും ക്യാമറയും ഉള്‍പെടെ തൊഴില്‍ ഉപകരണങ്ങള്‍ അടങ്ങിയ കിറ്റുകള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കി. വിതരണ സംസ്ഥാനതല ഉദ്ഘാടനം വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ബെംഗളൂരു കണ്ടീരവ സ്റ്റുഡിയോ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിര്‍വഹിച്ചു. അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് സാമൂഹിക പരിഷ്കരണത്തില്‍ വലിയ പങ്കാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ, പിആര്‍ഡി ഡയറക്ടര്‍ മഞ്ചുനാഥ് പ്രസാദ്, കമീഷണര്‍ ഡോ. പിഎസ് ഹര്‍ഷ, ജോ.ഡയറക്ടര്‍ ഡിപി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More

തെരഞ്ഞെടുപ്പ് പ്രചാരണ യാത്രക്കിടെ നോട്ടുകൾ എറിഞ്ഞ് ഡി.കെ ശിവകുമാർ 

ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’ക്കിടെ 500 രൂപയുടെ നോട്ടുകളെറിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. മണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. യാത്രയുടെ ഭാഗമായി കലാപ്രകടനങ്ങള്‍ നടത്തിയവര്‍ക്ക് നേരെയാണ് വാഹനത്തില്‍ നിന്ന് നോട്ടുകള്‍ എറിഞ്ഞത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ ഇതേ ആളുകള്‍ തന്നെ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ”ഡി.കെ ശിവകുമാര്‍ തന്റെ എല്ലാ അധികാരങ്ങളും നഗ്നമായി ദുരുപയോഗം ചെയ്യുകയും പകരം ഞങ്ങളെ കുറ്റപ്പെടുത്തുകയും…

Read More

രണ്ടാം ദിവസം സഹതാരത്തോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം

തുടങ്ങി 2 ദിവസം ആയെ ഉള്ളുവെങ്കിലും ബിഗ് ബോസ് സീസണ്‍ 5 ആവേശകരമായി മുന്നേറുകയാണ്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അടിയും ബഹളവും ഒക്കെ തുടങ്ങി കഴിഞ്ഞു. പതിനെട്ട് മത്സരാര്‍ത്ഥികള്‍ അടങ്ങുന്ന ബിഗ്‌ബോസ് വീട്ടില്‍ പതിനെട്ട് പേരും ഒന്നിനൊന്ന് മെച്ചെപ്പെട്ടവരാണ്. ബിഗ്‌ബോസ് തുടങ്ങി ആദ്യം ദിവസം തന്നെ ഒന്‍പത് പേരാണ് എലിമിനേഷന്‍ റൗണ്ടില്‍ എത്തി നില്‍ക്കുന്നത്. ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ താരമാണ് എയ്ഞ്ചലീന്‍ മരിയ. ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി ജനശ്രദ്ധ നേടി തുടങ്ങുന്നത്. തനിക്ക് പുറത്ത്…

Read More

രഞ്ജി പണിക്കരുടെ ചിത്രങ്ങൾക്ക് തിയേറ്റർ വിലക്ക്

തിരുവനന്തപുരം: നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ വിലക്ക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കുടിശിക തീര്‍ക്കുന്നത് വരെ രഞ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക്ക് വ്യക്തമാക്കി. രഞ്ജി പണിക്കര്‍ അഭിനയിച്ച ചിത്രങ്ങളും മറ്റേതെങ്കിലും തരത്തില്‍ ഭാഗമായിട്ടുള്ള സിനിമകളുമാണ് വിലക്കുക. കുടിശിക തീര്‍ക്കുന്നത് വരെ യാതൊരു കാരണവശാലും അദ്ദേഹത്തിന്റെ സിനിമകള്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംഘടന വ്യക്തമാക്കി. ഇക്കാര്യത്തില്‍ രഞ്ജി പണിക്കര്‍ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Read More
Click Here to Follow Us