തെരഞ്ഞെടുപ്പ് പ്രചാരണ യാത്രക്കിടെ നോട്ടുകൾ എറിഞ്ഞ് ഡി.കെ ശിവകുമാർ 

ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’ക്കിടെ 500 രൂപയുടെ നോട്ടുകളെറിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍.

മണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. യാത്രയുടെ ഭാഗമായി കലാപ്രകടനങ്ങള്‍ നടത്തിയവര്‍ക്ക് നേരെയാണ് വാഹനത്തില്‍ നിന്ന് നോട്ടുകള്‍ എറിഞ്ഞത്.

സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ ഇതേ ആളുകള്‍ തന്നെ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ”ഡി.കെ ശിവകുമാര്‍ തന്റെ എല്ലാ അധികാരങ്ങളും നഗ്നമായി ദുരുപയോഗം ചെയ്യുകയും പകരം ഞങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആളാണ്. പണം എറിഞ്ഞതിലൂടെ അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കരുതുന്നത് കര്‍ണാടകയിലെ ജനങ്ങള്‍ യാചകരാണെന്നാണ്. ഇതേ ജനങ്ങള്‍ തന്നെ വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കും”, ബസവരാജ് ബൊമ്മെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts