രണ്ടാം ദിവസം സഹതാരത്തോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം

തുടങ്ങി 2 ദിവസം ആയെ ഉള്ളുവെങ്കിലും ബിഗ് ബോസ് സീസണ്‍ 5 ആവേശകരമായി മുന്നേറുകയാണ്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അടിയും ബഹളവും ഒക്കെ തുടങ്ങി കഴിഞ്ഞു.

പതിനെട്ട് മത്സരാര്‍ത്ഥികള്‍ അടങ്ങുന്ന ബിഗ്‌ബോസ് വീട്ടില്‍ പതിനെട്ട് പേരും ഒന്നിനൊന്ന് മെച്ചെപ്പെട്ടവരാണ്. ബിഗ്‌ബോസ് തുടങ്ങി ആദ്യം ദിവസം തന്നെ ഒന്‍പത് പേരാണ് എലിമിനേഷന്‍ റൗണ്ടില്‍ എത്തി നില്‍ക്കുന്നത്.

ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ താരമാണ് എയ്ഞ്ചലീന്‍ മരിയ. ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി ജനശ്രദ്ധ നേടി തുടങ്ങുന്നത്. തനിക്ക് പുറത്ത് ഒരു കാമുകന്‍ ഉണ്ടെന്ന് നടി ഷോയിൽ തുറന്നു പറഞ്ഞിരുന്നു. ഇതിനിടെ സഹമത്സരാര്‍ത്ഥിയായ മിഥുനോട് തനിക്ക് ഇഷ്ടമുണ്ടെന്നും എയ്ഞ്ചലീന്‍ തുറന്നു പറഞ്ഞു. ഇത് മറ്റുള്ളവരില്‍ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. ലവ് ട്രാക്ക് പിടിച്ച് മുന്നോട്ട് പോകാൻ ആണോ ശ്രമം എന്നും ചിലർ അഭിപ്രായപ്പെടുന്നു. മിഥുനോട് തനിച്ചായിരുന്നില്ല താരം ഈ പറഞ്ഞത്. എല്ലാവരും ഇരിക്കെ പരസ്യമായിട്ടായിരുന്നു എയ്ഞ്ചലിന്റെ തുറന്നു പറച്ചില്‍.

  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ

‘എന്റെ പൊന്ന് മിഥുന്‍ ചേട്ടാ, ചേട്ടനോട് എനിക്ക് വല്ലാത്ത ക്രഷ് തോന്നുന്നു’ എന്നാണ് എയ്ഞ്ചലീന്‍ വീട്ടില്‍ എല്ലാവരും ഇരിക്കുമ്പോള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts