സുള്ള്യ സ്ഥാനാർഥിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്‌

ബെംഗളൂരു: സുള്ള്യ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ദക്ഷിണ കന്നഡ ഡിസിസി ഓഫീസിന് മുമ്പില്‍‌ ധര്‍ണ നടത്തി.

മണ്ഡലത്തിലെ പ്രമുഖ നേതാവായ നന്ദകുമാറിന്‍റെ അനുയായികളാണ് പ്രതിഷേധം നടത്തിയത്. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ ജി. കൃഷ്ണപ്പയെ പിന്‍വലിച്ച്‌ നന്ദകുമാറിന് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ജനങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയായ നന്ദകുമാറിനെ പോരാട്ടത്തിനിറക്കിയാല്‍ കോണ്‍ഗ്രസിന്‍റെ വിജയം തങ്ങള്‍ ഉറപ്പാക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

മെയ് 10-ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പിസിസി പ്രസിദ്ധീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts