കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ യുവതി കുഴഞ്ഞുവീണു

metro police

ബെംഗളൂരു: മഗഡി റോഡ് മെട്രോ സ്‌റ്റേഷനിലേക്ക് ട്രെയിനിൽ കയറാൻ കാത്തുനിൽക്കവെ കബ്ബൺ പാർക്ക് മെട്രോ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ഇരുപതുകാരി കുഴഞ്ഞുവീണു. യുവതിയെ കണ്ണിംഗ്ഹാം റോഡിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 7.30 ഓടെ സഹപ്രവർത്തകർക്കൊപ്പം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെന്ന് മെട്രോ വൃത്തങ്ങൾ അറിയിച്ചു.

രക്തസമ്മർദ്ദം വളരെ കുറഞ്ഞതോടെ പെൺകുട്ടി പെട്ടെന്ന് ബോധരഹിതയായി വീഴുകയായിരുന്നു., പെൺകുട്ടിക്ക് വിറയൽ ഉണ്ടായിരുന്നതായും കൂടെയുള്ളവർ അവളുടെ ബോധം വീണ്ടെടുക്കാൻ സഹായിക്കാൻ പെൺകുട്ടിയുടെ കൈകളും കാലുകളും തടവാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്ബ ഹളം ശ്രദ്ധയിൽപ്പെട്ട മെട്രോ അധികൃതർ സ്ഥലത്തെത്തി യുവതിയെ പുറത്തെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

സെക്യൂരിറ്റി ജീവനക്കാർ പെൺകുട്ടിയെ ഒരു വീൽചെയറിൽ ഇരുത്തി സ്റ്റേഷന്റെ ഡി പ്രവേശന കവാടത്തിലേക്ക് കൊണ്ടുവന്നു, അവിടെ ഭിന്നശേഷിക്കാർക്കായി ഒരു റാമ്പിലൂടെ ഓട്ടോയിൽ അവളെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ 108 ൽ വിളിച്ചുവെങ്കിലും അത് സ്ഥലത്ത് എത്താൻ അരമണിക്കൂറെടുക്കുമെന്ന് പറഞ്ഞതിനാലാണ് അനുഗമിച്ചവരോടൊപ്പം ഒരു ഓട്ടോയിൽ കയറ്റി പെൺകുട്ടിയെ ആശുപത്രിയിലേക്ക് അയയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts