ബിജെപി എംപി യുടെ ദോശ ട്വീറ്റ് ചർച്ചയാകുന്നു

ബെംഗളൂരു : കര്‍ണാടക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ചര്‍ചാവിഷയമായിരിക്കുന്നത് ഒരു ദോശ സംബന്ധിച്ച ട്വീറ്റ് ആണ്.

കനത്ത മഴയില്‍ ബെംഗ്ളൂരു   നഗരം വെള്ളക്കെട്ടില്‍ മുങ്ങുമ്പോൾ  ബിജെപി എംപി തേജസ്വി സൂര്യ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ചര്‍ചകള്‍ക്ക് തുടക്കമിട്ടത്. പദ്മനാഭ നഗറിലെ ഒരു കടയില്‍ നിന്ന് തേജസ്വി മസാല ദോശ കഴിക്കുന്നതും ഇവിടം സന്ദര്‍ശിക്കണമെന്ന് ആളുകളോട് പറയുന്നതുമായ വീഡിയോ ആണ് പങ്കിട്ടത്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ഈ ട്വീറ്റിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ തേജസ്വിയെ ട്രോളി രംഗത്തെത്തി. എംപിക്ക് മസാല ദോശ പാഴ്സലായി അയയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ആ ദോശ തനിക്കിതുവരെ കിട്ടിയില്ലെന്നും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു ദോശ പോലും കൃത്യമായി എത്തിക്കാന്‍ കഴിയാത്തവരാണ് നല്ല ഭരണത്തെ കുറിച്ച്‌ സ്വപ്നം കാണുന്നതെന്നും തേജസ്വി ട്വീറ്റ് ചെയ്തു.

ഇതിന് മറുപടി ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് തേജേഷ് കുമാറും രംഗത്തെത്തി. ‘ദോശ കൃത്യമായി ഔദ്യോഗിക മേല്‍വിലാസത്തില്‍ തന്നെയാണ് അയച്ചിരിക്കുന്നത്. എന്നാല്‍ നാല്‍പത് ശതമാനം അഴിമതി നടക്കുന്ന സര്‍ക്കാരില്‍ അത് ഇപ്പോള്‍ നൂറു ശതമാനമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ദോശ താങ്കളുടെ ഓഫിസിലെ ആരെങ്കിലും കഴിച്ചു കാണും.’ എന്നാണ് തേജേഷ് കുമാറിന്റെ മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
[masterslider id="10"]

Related posts