ബിജെപി എംപി യുടെ ദോശ ട്വീറ്റ് ചർച്ചയാകുന്നു

ബെംഗളൂരു : കര്‍ണാടക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ചര്‍ചാവിഷയമായിരിക്കുന്നത് ഒരു ദോശ സംബന്ധിച്ച ട്വീറ്റ് ആണ്. കനത്ത മഴയില്‍ ബെംഗ്ളൂരു   നഗരം വെള്ളക്കെട്ടില്‍ മുങ്ങുമ്പോൾ  ബിജെപി എംപി തേജസ്വി സൂര്യ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ചര്‍ചകള്‍ക്ക് തുടക്കമിട്ടത്. പദ്മനാഭ നഗറിലെ ഒരു കടയില്‍ നിന്ന് തേജസ്വി മസാല ദോശ കഴിക്കുന്നതും ഇവിടം സന്ദര്‍ശിക്കണമെന്ന് ആളുകളോട് പറയുന്നതുമായ വീഡിയോ ആണ് പങ്കിട്ടത്. ഈ ട്വീറ്റിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ തേജസ്വിയെ ട്രോളി രംഗത്തെത്തി. എംപിക്ക് മസാല ദോശ പാഴ്സലായി അയയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍…

Read More