കര്‍ണാടക തെരഞ്ഞെടുപ്പ്​: പരസ്യപ്രചാരണം നാളെ അവസാനിക്കും

ബംഗളൂരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന് നാളെ കലാശക്കൊട്ട്. അവസാനഘട്ട പ്രചാരണത്തിന്‍റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ റാലികള്‍ ഉണ്ടാവും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 4 റാലികളില്‍ പങ്കെടുക്കും. ബംഗാര പേട്ട്, ചിക്കമംഗലൂര്‍, ബെലഗാവി, ബീദര്‍ എന്നിവടങ്ങളിലാണ് പ്രധാനമന്ത്രിയുടെ റാലികള്‍ നടക്കുക.
ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു സ്ഥലങ്ങളില്‍ പ്രവര്‍ത്തകരെ സംബോധന ചെയ്യും. ഹുബാലി, സഹകാര്‍ നഗര്‍ എന്നിവിടങ്ങളിലാണ് ഇത്.

  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം

കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ യോഗങ്ങള്‍ ബംഗളൂരുവിലാണ് ഇന്ന് നടക്കുക. യോഗത്തിന് മുന്‍പായി ബസവനഗുഡിയിലെ ദോഡ ഗണപതി ക്ഷേത്രം സന്ദർശിക്കാനും പദ്ധതിയുണ്ട്. അതിന് ശേഷം നിരവധി പൊതുയോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

ഈ മാസം 12നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ഫലം 15 ന് പുറത്ത് വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts