ആർടി-പിസിആർ ടെസ്റ്റുകളിൽ നിന്ന് ഇളവ് ആവശ്യപ്പെട്ട് കാസർകോട് നിന്ന് സംസ്ഥാനത്തേക്ക് വരുന്ന പതിവ് യാത്രക്കാർ

ബെംഗളൂരു: കാസർകോട് ജില്ലയിൽ നിന്നും ദക്ഷിണ കന്നഡ ജില്ല വഴി സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിർബന്ധിത ആർടിപിസിആർ പരിശോധനയിൽ നിന്ന് ഇളവ് അനുവധിക്കണം എന്ന് കാസർകോട് നിന്നുള്ള പതിവ് യാത്രക്കാർ വെള്ളിയാഴ്ച ആവശ്യപ്പെട്ടു.

ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്രന് ദൈനംദിന യാത്രക്കാരുടെ ഒരു ഫോറമായ സഹയാത്രി ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. സംസ്ഥാനത്തേക്കുള്ള തുടർച്ചയായ യാത്രകൾക്കിടയിൽ നിരന്തരമായ പരിശോധന അസൗകര്യമുണ്ടാക്കുന്നുവെന്ന് മെമ്മോറാണ്ടത്തിൽ ചൂണ്ടിക്കാട്ടി.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

കഴിഞ്ഞ ഒന്നര മാസത്തിനിടെ ഞങ്ങൾ നാല് തവണ കോവിഡ് -19 ടെസ്റ്റിന് വിധേയരായിട്ടുണ്ട് എന്ന് യാത്രക്കാർപറഞ്ഞു.  സ്കൂളുകളും കോളേജുകളും ക്ലാസുകൾ പുനരാരംഭിക്കുന്നതിനാൽ, ദക്ഷിണ കന്നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കാസർഗോഡ് നിന്നുള്ള വിദ്യാർത്ഥികൾ പോലും ആഴ്ചയിൽ ഒരിക്കൽ  ടെസ്റ്റിന് വിധേയരാകുന്നത് വളരെയധികം അസൗകര്യം ഉണ്ടാക്കുന്നു എന്നും അവർ ഡെപ്യൂട്ടി കമ്മീഷണറെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
[masterslider id="10"]

Related posts