ബെംഗളൂരു റെയിൽവേ ഡിവിഷൻ മോക്ക് ഡ്രിൽ നടത്തി.

ബെംഗളൂരു: ദുരന്തനിവാരണത്തിനുള്ള തയ്യാറെടുപ്പുകൾ എടുക്കാനുള്ള പരിശീലനം നൽകുന്നതിന്റെ  ഭാഗമായിസൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ബെംഗളൂരു ഡിവിഷനും എൻ ഡി ആർ എഫ്  പത്താം ബറ്റാലിയനുംഎസ്.ഡി.ആർ.എഫും ചേർന്ന് വ്യാഴാഴ്ച യശ്വന്ത്പൂർ യാർഡിൽ മോക്ക് ഡ്രിൽ നടത്തി.

ഒരു ട്രെയിൻ അപകടം ഉണ്ടായാൽ എങ്ങനെ ഇടപെടും എന്നതിൽ പരിശീലനം നൽകാൻ ഒരു അപകടത്തിന്റെസാഹചര്യം സൃഷ്ടിക്കാൻ രണ്ട് കോച്ചുകൾ പാളം തെറ്റിക്കുകയും പരിശീലനത്തിന്റെ ഭാഗമായി പരിക്കേറ്റയാത്രക്കാരുടെ വിവരങ്ങൾ സൈറൺ ശബ്ദത്തിലൂടെ അറിയിക്കുകയും ചെയ്തു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

തുടർന്ന്, ഒരുദുരന്തമുണ്ടാകുമ്പോൾ ചെയ്യേണ്ടത് പോലെ എൻ ഡി ആർ എഫ് , എസ് ഡി ആർ എഫ് എന്നിവയുടെ സഹായംതേടുകയും ചെയ്തു എന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ  ഉദ്യോഗസ്ഥർ പറഞ്ഞു.

എൻ‌ഡി‌ആർ‌എഫിന്റെ സംഘവും 30 രക്ഷാപ്രവർത്തകരും എസ്‌ഡി‌ആർ‌എഫിന്റെ മറ്റ് രക്ഷാപ്രവർത്തകരും, റെയിൽവേയുടെ ആക്സിഡന്റ് റിലീഫ് ടീമും റെയിൽവേയുടെ വിവിധ വകുപ്പുകളിലെ ജീവനക്കാരും സംയുക്തമായി ചേർന്നാണ് മോക്ക് ഡ്രില്ലിൽ പങ്കെടുത്തത്.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
[masterslider id="10"]

Related posts