രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ബോളിവുഡ് നടി

മുംബൈ: അപകീർത്തിക്കേസ് സ്റ്റേ ചെയ്തതും എംപി സ്ഥാനം തിരികെ ലഭിച്ച രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയതും സജീവ ചർച്ചയിലിരിക്കെ ബോളിവുഡ് നടിയും മോഡലുമായ ഷെർലിൻ ചോപ്ര അദ്ദേഹത്തെക്കുറിച്ച് നടത്തിയ ഒരു കമന്റ് വൈറലായിരിക്കുകയാണ്.

ക്രോണിക് ബാച്ചിലറായ രാഹുലിനെ ചുറ്റിപ്പറ്റി പലപ്പോഴും വിവാഹ ചർച്ചകൾ ഉയരാറുണ്ട്.

ഇതുമായി ബന്ധപ്പെടുത്തി ഷെർലിൻ ചോപ്രയോടുള്ള പാപ്പരാസികളുടെ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് വൈറലായത്.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

മുംബൈയിലെ ബാന്ദ്രയിൽ ഫാൻസിനൊപ്പം സെൽഫിക്ക് പോസ് ചെയ്തപ്പോൾ ചോദ്യമുയർന്നത്.

രാഹുലിനെ വിവാഹം കഴിക്കുമോ എന്ന തരത്തിലുള്ള ചോദ്യമാണ് ഒരാൾ ചോദിച്ചത്.

വിവാഹം കഴിക്കും, എന്തുകൊണ്ട് പറ്റില്ല. പക്ഷേ, വിവാഹത്തിനുശേഷം പേരിനൊപ്പമുള്ള കുടുംബപ്പേര് ഞാൻ മാറ്റില്ല’ -എന്നായിരുന്നു തമാശയോടെ ഷെർലിൻറെ മറുപടി.

അപകീർത്തിക്കേസിലെ വിധി സ്റ്റേ ചെയ്തതോടെ ഇന്നലെയാണ് രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ ലഭിച്ചത്.

തുടർന്ന് ഇന്നലെ തന്നെ അദ്ദേഹം പാർലമെന്റിൽ എത്തുകയും ചെയ്തു. മണിപ്പൂർ കലാപത്തിൽ ഇന്ന് മോദി സർക്കാറിനെതിരെ അവിശ്വാസ പ്രമേയം പാർലമെന്റിൽ ചർച്ച ചെയ്യുമ്പോൾ രാഹുൽ ഗാന്ധിയാകും ആദ്യം സംസാരിക്കുക എന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
[masterslider id="10"]

Related posts