പുഷ്പ 2: ഫഹദ് ഫാസിലിന്റെ ജന്മദിനത്തിൽ ‘പുഷ്പ 2’ വില്ലന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഇന്ത്യൻ സിനിമാ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2: ദ റൂൾ’. 2021-ൽ തിയേറ്ററുകളിലെത്തിയ പുഷ്പ: ദി റൈസിന്റെ തുടർച്ചയാണിത്. ഈ ചിത്രത്തിൽ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനും രശ്മിക മന്ദാനയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ വില്ലനായി എത്തുന്ന മോളിവുഡ് താരം ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് ആണിപ്പോൾ പുറത്തിറങ്ങിയത്. ഇന്ന് ഫഹദ് ഫാസിലിന്റെ ജന്മദിനമാണ്. ഓഗസ്റ്റ് എട്ടിന് താരത്തിന് 42 വയസ്സ് തികഞ്ഞു. ഈ പ്രത്യേക ദിനത്തിലാണ് പുഷ്പ 2: ദ റൂളിലെ വില്ലന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.…

Read More

റീൽസിലൂടെ നഴ്‌സുമാരെ അപമാനിച്ചു; 11 എംബിബിഎസ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ മെഡിക്കൽ കോളേജിലെ നഴ്‌സുമാരെ അപമാനിക്കുന്ന തരത്തിൽ ഇൻസ്റ്റാഗ്രാം റീൽ ചെയ്തതിന് 11 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. ഇതേതുടർന്ന് രണ്ടാം വർഷ ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി (എംബിബിഎസ്) വിദ്യാർത്ഥികളെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തതായി കോളേജ് പ്രിൻസിപ്പലിന്റെ ഉത്തരവിൽ പറയുന്നു. ഒരു വിദ്യാർത്ഥി മറ്റ് കുറച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇൻസ്റ്റാഗ്രാം റീൽ പങ്കിട്ടു. വീഡിയോയിൽ, അവർ നമ്പേട നംബേഡ നർസെഗലന്ന നംബേഡ (നഴ്സുമാരെ വിശ്വസിക്കരുത്) എന്ന കന്നഡ ഗാനവും ഭദ്ര എന്ന സിനിമയിലെ മറ്റൊരു ഗാനവും അവതരിപ്പിക്കുന്നത് കാണാമായിരുന്നു.…

Read More

സംവിധായകൻ സിദ്ധിക്ക് അന്തരിച്ചു

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് അന്ത്യം. ന്യൂമോണിയയും കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദിഖ് ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും രാത്രി ഒമ്പത് മണിയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരി ക്കുകയായിരുന്നു. എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉണ്ടായിരുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ദിഖിന്റെ ആരോഗ്യസ്ഥിതി…

Read More

ജോലി സ്ഥലത്ത് കുഴഞ്ഞു വീണ 52-കാരന് രക്ഷകനായത് സഹപ്രവർത്തകൻ 

ബെംഗളൂരു : ജോലിസ്ഥലത്ത് കുഴഞ്ഞുവീണ 52-കാരൻ കൃത്യസമയത്ത് സി.പി.ആർ. നൽകി സഹപ്രവർത്തകൻ രക്ഷകനായി. സ്വകാര്യകമ്പനി ജീവനക്കാരനായ മല്ലികാർജുൻ ഹിരേമത്താണ് ഓഫീസിൽ ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കസേരയിൽ നിന്നുവീണത്. സഹപ്രവർത്തകനായ ഹരീഷ് കൃത്യസമയത്ത് സി.പി.ആർ. നൽകിയതിനാൽ മല്ലികാർജുനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി. തുടർന്ന് മല്ലികാർജുനെ സക്ര വേൾഡ് ആശുപത്രിയിലെത്തിച്ച് തുടർചികിത്സ നൽകി. പരിശോധനയിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയായിരുന്നു. കൃത്യസമയത്ത് സി.പി.ആർ. നൽകിയതിനാൽ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.  

Read More

വിജനമായ സ്ഥലത്ത് വികൃതമായ യുവതിയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബെംഗളൂരു: ജില്ലയിലെ സിന്ധനൂർ താലൂക്കിലെ ജവൽഗേര ഗ്രാമത്തിലെ വിജനമായ പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ജവൽഗേര ഗ്രാമത്തിനടുത്തുള്ള ജനേക്കൽ വയലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിക്ക് 30 നും 35 നും ഇടയിൽ പ്രായമുണ്ടെന്ന് കരുതുന്നത്. ഇന്നലെ രാത്രി വൈകിയാണ് മൃതദേഹം തള്ളപെട്ടതെന്നാണ് കരുതുന്നത്. പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് ബാലഗനൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് പുറമെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും കൊലക്കേസ് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. യുവതിയുടെ മുഖവും വ്യക്തിത്വവും തിരിച്ചറിയാനായിട്ടില്ലെന്നും ഏത്…

Read More

പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ 

ന്യൂഡൽഹി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. കെ.പി.സി.സി.പ്രസിഡന്റ് കെ. സുധാകരനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എ.ഐ.സി.സി. ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം.

Read More

കവിത- ചെറുകഥ രചനാ മത്സരം സംഘടിപ്പിക്കുന്നു 

ബെംഗളൂരു: ഡെക്കാൻ കൽച്ചറൽ സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി പുരസ്കാരത്തിനായുള്ള കവിത, ചെറുകഥാ രചന മത്സരം നടത്തുന്നു. രചനകൾ സെപ്റ്റംബർ അഞ്ചാം തിയതിക്ക്മുൻപായി [email protected] എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കവിത രണ്ടു പേജിലും ചെറുകഥ അഞ്ചു പേജിലും കവിയരുത്. ഒക്ടോബർ രണ്ടിന് ജെ. സി. റോഡ് എ. ഡി. എ രംഗമന്ദിരത്തിൽ നടക്കുന്ന സുവർണ്ണ ജൂബിലി സമാപന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകും.

Read More

കാമുകിക്ക് പിസ നൽകാൻ രാത്രി ടെറസിലെത്തി; അച്ഛനെ കണ്ട് നാലാം നിലയിൽ നിന്ന് ചാടിയ കാമുകൻ മരിച്ചു

ഹൈദരാബാദ്: കാമുകിക്ക് പിസ നൽകാൻ ടെറസിലെത്തിയ കാമുകൻ പിതാവിനെ കണ്ടതിന് ശേഷം നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. ഞായറാഴ്ച രാത്രി നടന്ന സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്. ഹൈദരാബാദിലെ ബോറബണ്ട പ്രദേശത്തെ ഒരു ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച ഷോയ്ബ് (20) . ഷോയ്ബ് നാട്ടിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച അതായത് വൈകുന്നേരം 5 മണിക്ക് കാമുകി പിസ ചോദിച്ചു. ഞായറാഴ്ച അർധരാത്രി ഷൊയ്ബ് പിസ വാങ്ങികൊണ്ടുപോയി യുവതിയുടെ വീടിന്റെ ടെറസിൽ നിന്നും ഇരുവരും സംസാരിച്ചു. ഈ സമയം യുവതിയുടെ പിതാവ്…

Read More

കരച്ചിൽ നിർത്താൻ കുഞ്ഞിന് കുപ്പിയിൽ മദ്യം നൽകിയ അമ്മ അറസ്റ്റിൽ

കാലിഫോര്‍ണിയ: നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിക്കുള്ളില്‍ മദ്യം നിറച്ചുനല്‍കി. ഏഴ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനാണ് അമ്മ മദ്യം നല്‍കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോസ് ഏഞ്ചൽസിൽ നിന്ന് 55 മൈൽ കിഴക്ക് സ്ഥിതി ചെയ്യുന്ന റിയാൽട്ടോയിലെ ഇൻകോർപ്പറേറ്റഡ് ഏരിയയിലാണ് സംഭവം. 37കാരിയായ ഹോനെസ്റ്റി ഡി ലാ ടോറെ എന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം ചെയ്തത്. യുവതിക്കെതിരെ കേസെടുത്തതായി സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. ഹോനെസ്റ്റി റിയാൽട്ടോയിലൂടെ വാഹനമോടിക്കുമ്പോഴാണ് കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ കുപ്പിയില്‍ മദ്യം…

Read More

ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത്. ഇത് വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയുളവാക്കുകയാണ്. ഈ ആശങ്ക കേരള നിയമസഭയും പങ്കുവെക്കുന്നു. ജനങ്ങളുടെ…

Read More
Click Here to Follow Us