ബെംഗളൂരു: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി താങ്ങാനാകാത്തതിനെത്തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് വിജയവാഡ തിരുപ്പതി സ്വദേശി ജ്യോതിഷ് കുമാര്‍ യാദവാണ് ഹൃദയാഘാതം മൂലം മരിച്ചത്. ബംഗളൂരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് ഇദ്ദേഹം. ദീപാവലി അവധിക്കായി നാട്ടിലെത്തിയതായിരുന്നു ജ്യോതിഷ് കുമാര്‍. തിരിച്ച് ബംഗളൂരുവിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ടിവിയിലൂടെയാണ് ജ്യോതിഷ് കുമാര്‍ കളി കണ്ടത്. മത്സരം കഴിഞ്ഞതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് തളര്‍ന്ന് വീഴുകയുമായിരുന്നു. ഉടനെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഇന്നിങ്സ് 240ല്‍ അവസാനിച്ചതിന് പിന്നാലെ…
Read MoreTag: heart attack
ജോലി സ്ഥലത്ത് കുഴഞ്ഞു വീണ 52-കാരന് രക്ഷകനായത് സഹപ്രവർത്തകൻ
ബെംഗളൂരു : ജോലിസ്ഥലത്ത് കുഴഞ്ഞുവീണ 52-കാരൻ കൃത്യസമയത്ത് സി.പി.ആർ. നൽകി സഹപ്രവർത്തകൻ രക്ഷകനായി. സ്വകാര്യകമ്പനി ജീവനക്കാരനായ മല്ലികാർജുൻ ഹിരേമത്താണ് ഓഫീസിൽ ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കസേരയിൽ നിന്നുവീണത്. സഹപ്രവർത്തകനായ ഹരീഷ് കൃത്യസമയത്ത് സി.പി.ആർ. നൽകിയതിനാൽ മല്ലികാർജുനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി. തുടർന്ന് മല്ലികാർജുനെ സക്ര വേൾഡ് ആശുപത്രിയിലെത്തിച്ച് തുടർചികിത്സ നൽകി. പരിശോധനയിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയായിരുന്നു. കൃത്യസമയത്ത് സി.പി.ആർ. നൽകിയതിനാൽ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.
Read Moreബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ; ഡ്രൈവർ മരിച്ചു
ബെംഗളൂരു: കര്‍ണാടക എസ്.ആര്‍.ടി.സി. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഓടിക്കൊണ്ടിരുന്ന ബസ് പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറിയത് പരിഭ്രാന്തി പരത്തിയെങ്കിലും കണ്ടക്ടറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. വിജയപുര ജില്ലയിലെ സിന്ദഗി നഗറിലാണ് സംഭവം. കര്‍ണാട ആര്‍ ടി സിയുടെ ബസ് ഡ്രൈവര്‍ മുരിഗപ്പ അത്താനിയാണ് വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഹൃദയാഘാതത്താല്‍ മരിച്ചത്. കല്‍ബുര്‍ഗിയില്‍ നിന്ന് വിജയപുരയിലേക്ക് പോകുകയായിരുന്നു ബസ്. ഹൃദയാഘാതം സംഭവിച്ച ഉടനെ നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്കാണ് വാഹനം ഓടിക്കയറിയത്. ഇത് പ്രദേശവാസികളെ ആകെ പരിഭ്രാന്തരാക്കി. എന്നാല്‍ ഇതിനകം തന്നെ ഡ്രൈവര്‍…
Read Moreസുസ്മിത സെന്നിന് ഹൃദയാഘാതം
ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായി ബോളിവുഡ് താരസുന്ദരി സുസ്മിത സെന്‍. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വാര്‍ത്ത ആരാധകരെ അറിയിച്ചത്. ശസ്ത്രക്രിയയിലൂടെ ഹൃദയത്തില്‍ സ്‌റ്റെന്റ് ഘടിപ്പിച്ചതായും താരം വ്യക്തമാക്കി. നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക, നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളോടൊപ്പം നില്‍ക്കും’ (എന്റെ അച്ഛന്റെ ബുദ്ധിപരമായ വാക്കുകള്‍). ‘രണ്ട് ദിവസം മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്‌റ്റെന്റ് സ്ഥാപിച്ചു. ഏറ്റവും പ്രധാനമായി, ‘എനിക്ക് വലിയ ഹൃദയമുണ്ട്’ എന്ന് എന്റെ കാര്‍ഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചു. കൃത്യമായി ഇടപെട്ടതിന് നിരവധി പേരോട്…
Read Moreപത്തൊമ്പതുകാരിക്ക് ഹൃദയാഘാതം, രക്ഷകരായി എത്തിയത് ടിടിഇമാർ
മുംബൈ : ട്രെയിനിൽ വെച്ച് പത്തൊമ്പതുകാരിക്ക് ഹൃദയാഘാതം; കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കി രക്ഷകരായി രണ്ട് ടിടിമാർ. നവി മുംബൈയിലെ ഐറോളിയിൽ നിന്ന് ലോക്കൽ ട്രെയിനിൽ കയറിയ 19 കാരിയായ പെൺകുട്ടിയ്ക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഗാൻസോളി ആസ്ഥാനമായ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. രണ്ട് ടിടിഇമാരുടെ ഇടപെടലാണ് കുട്ടിയുടെ ജീവൻരക്ഷിച്ചത്. ട്രെയിൻ താനെയിലെത്തിയ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ഐസിയുവിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയാഘാതം ഉണ്ടായതായി സ്ഥിരീകരിച്ചു. എന്നാൽ നേരിയതോതിലുള്ള ഹൃദയാഘാതമാണ് ഉണ്ടായതെന്ന് ഡോക്ടർമാർ…
Read Moreഹൃദയാഘാതം, മെട്രോ സ്റ്റേഷനിൽ ഇനി പ്രാഥമിക ശുശ്രൂഷ ലഭിക്കും
ബെംഗളൂരു: യാത്രക്കാർക്ക് ഹൃദയാഘാതം സംഭവിച്ചാൽ അടിയന്തര ശുശ്രൂഷ നൽകാനുള്ള സൗകര്യം ഇനി മെട്രോ സ്റ്റേഷനുകളിൽ ഉണ്ടാവും. ശുശ്രൂഷ നൽകാനുള്ള ഓട്ടമേറ്റഡ് എക്സ്റ്റേണൽ ഡിഫൈബ്രിലേറ്റേഴ്സ് (എഇഡി) മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിക്കാൻ ആണ് ഒരുങ്ങുന്നത്. തിരക്കു കൂടുതൽ ഉള്ള യശ്വന്തപുര, മജസ്റ്റിക്, കെംപെഗൗഡ, നാഷണൽ കോളേജ്,എംജി റോഡ്, വിജയനഗർ എന്നീ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് സ്ഥാപിക്കും. പദ്ധതി വിജയിച്ചതിനു ശേഷം കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. യാത്രയ്ക്കിടെ ഉള്ള ഹൃദയാഘാത മരണം വർധിച്ചതിനെ തുടർന്നാണ് ബിഎംആർസി യുടെ നടപടി. അടിയന്തര ഘട്ടങ്ങളിൽ മരണം ഒഴിവാക്കാൻ എഇഡി യുടെ ഉപയോഗം…
Read Moreഹൃദയാഘാതം മൂലം മലയാളി ബെംഗളൂരുവില്‍ മരണപ്പെട്ടു.
തിരുവനന്തപുരം പോത്തന്‍ങ്കോട് നിര്‍മ്മല ഹൗസില്‍ നീലകണ്ഠന്‍ അബു (68)ആണ് ഹൃദയസ്തംഭനം മൂലം ബെംഗളൂരുവില്‍ മരണപ്പെട്ടത്. ഭാര്യ ആശിബബീവി മക്കള്‍ ബ്രഹ്മദത്ത്, പുശ്പിത. ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിമദ്ധ്യേ അന്ത്യം സംഭവിച്ചതിനാല്‍ മൃതദേഹം പോസ്റ്റമോട്ട നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കെഎംസിസി ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോയത്. ആള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മറ്റി അറിയിച്ചത് പ്രകാരം വൈറ്റ് ഫീല്‍ഡ് ഏരിയാകമ്മറ്റി പ്രസിഡണ്ട് പി.കെ അബൂബക്കറാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നാളെ രാവിലെ 9 മണിക്ക് തിരുവന്തപുരത്തുളള വീട്ടുവളപ്പില്‍ സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read Moreഓണം ബമ്പർ അടിച്ചു കോടിപതി ആയ ബാംഗളൂരിലെ മലയാളി ചായക്കടക്കാരൻ ഹൃദയാഘാതം വന്നു മരിച്ചു.
ബാംഗ്ലൂർ : 2014 ലെ ഓണം ബമ്പർ അടിച്ചു കോടിപതിയായ ഹരികുമാർ(40) അന്തരിച്ചു .പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ചായക്കട നടത്തിയിരുന്ന ഇദ്ദേഹം ഓണം ബമ്പർ അടിച്ചു കോടിശ്വരൻ ആയിരുന്നെങ്കിലും തന്റെ ഉപജീവനമാർഗ്ഗമായിരുന്ന ചായക്കട ഉപേക്ഷിച്ചിരുന്നില്ല .ചായക്കട വിപുലീകരിച്ച ഇദ്ദേഹം നാട്ടിലും ബാംഗ്ലൂരിലും വീട് വാങ്ങിയിരുന്നു .തിരുവല്ല സ്വദശി ജ്ഞാനസ്വരം നായരുടെയും ചെങ്ങന്നൂർ സ്വദേശി ഓമനയുടെയും മകൻ ആയ ഹരികുമാർ തനിക്കു 15 വയസുള്ളപ്പോളാണ് ബാംഗ്ലൂരിൽ എത്തിയത് . രാജാജി നഗർ അനന്യ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം .മൃതദേഹം പീനിയ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു .ഭാര്യ…
Read More