സുസ്മിത സെന്നിന് ഹൃദയാഘാതം

ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായി ബോളിവുഡ് താരസുന്ദരി സുസ്മിത സെന്‍.

സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വാര്‍ത്ത ആരാധകരെ അറിയിച്ചത്. ശസ്ത്രക്രിയയിലൂടെ ഹൃദയത്തില്‍ സ്‌റ്റെന്റ് ഘടിപ്പിച്ചതായും താരം വ്യക്തമാക്കി.

നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക, നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളോടൊപ്പം നില്‍ക്കും’ (എന്റെ അച്ഛന്റെ ബുദ്ധിപരമായ വാക്കുകള്‍). ‘രണ്ട് ദിവസം മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്‌റ്റെന്റ് സ്ഥാപിച്ചു. ഏറ്റവും പ്രധാനമായി, ‘എനിക്ക് വലിയ ഹൃദയമുണ്ട്’ എന്ന് എന്റെ കാര്‍ഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചു. കൃത്യമായി ഇടപെട്ടതിന് നിരവധി പേരോട് നന്ദി പറയാനുണ്ട്. അത് മറ്റൊരു പോസ്റ്റില്‍ പറയാം. എന്നെ സ്‌നേഹിക്കുന്നവരോട് നല്ല വാര്‍ത്തയെക്കുറിച്ച്‌ അറിയിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. വീണ്ടും ജീവിതം തുടങ്ങാന്‍ ഞാന്‍ റെഡിയാണ്. – സുസ്മിത സെന്‍ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
[masterslider id="10"]

Related posts