ബ്രഡ്‌ തൊണ്ടയിൽ കുടുങ്ങി ബോഡി ബിൽഡർ മരിച്ചു

ചെന്നൈ: ബ്രഡ് തൊണ്ടയില്‍ കുടുങ്ങി ബോഡി ബില്‍ഡര്‍ മരിച്ചു. സേലം പെരിയ കൊല്ലപ്പട്ടി സ്വദേശി എം. ഹരിഹരന്‍ (21) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

കടലൂരിലെ വടല്ലൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തിനുള്ള പരിശീലനത്തിന്റെ ഇടവേളയില്‍ ഭക്ഷണം കഴിക്കുന്നിനിടെയാണ് അന്ത്യം. 70 കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിലായിരുന്നു മത്സരിക്കാനിരുന്നത്.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേര്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടെ താമസം ഒരുക്കിയിരുന്നത്. അവിടെ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ ഹരിഹരന്‍ ഭക്ഷണം കഴിക്കുന്നതിനായി ബ്രേക്ക് എടുത്തു. ബ്രെഡ് കഴിക്കുന്നതിനിടെ ഒരു കഷ്ണം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം നേരിട്ട ഹരിഹരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts