ബ്രഡ്‌ തൊണ്ടയിൽ കുടുങ്ങി ബോഡി ബിൽഡർ മരിച്ചു

ചെന്നൈ: ബ്രഡ് തൊണ്ടയില്‍ കുടുങ്ങി ബോഡി ബില്‍ഡര്‍ മരിച്ചു. സേലം പെരിയ കൊല്ലപ്പട്ടി സ്വദേശി എം. ഹരിഹരന്‍ (21) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കടലൂരിലെ വടല്ലൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തിനുള്ള പരിശീലനത്തിന്റെ ഇടവേളയില്‍ ഭക്ഷണം കഴിക്കുന്നിനിടെയാണ് അന്ത്യം. 70 കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിലായിരുന്നു മത്സരിക്കാനിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേര്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടെ താമസം ഒരുക്കിയിരുന്നത്. അവിടെ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ ഹരിഹരന്‍ ഭക്ഷണം കഴിക്കുന്നതിനായി ബ്രേക്ക് എടുത്തു. ബ്രെഡ് കഴിക്കുന്നതിനിടെ ഒരു കഷ്ണം തൊണ്ടയില്‍ കുടുങ്ങി…

Read More

ബിഗ് ബോസ്, ആരാധകരുടെ എണ്ണം കൂട്ടി ബെംഗളൂരു ഫിറ്റ്നസ് ട്രെയിനർ

ബി​ഗ് ബോസ് നാലാം സീസണ്‍ ആദ്യ ആഴ്ചയുടെ അവസാനത്തോട് അടക്കുകയാണ്. ഇത്തവണ വന്ന പതിനേഴ് മത്സരാര്‍ഥികളില്‍ ഉദ്ഘാടന ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു ബെംഗളൂരു ഫിറ്റ്നസ് ട്രെയിനറായ ജാസ്മിന്‍ എം മൂസ. തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ ജാസ്മിന് ലഭിക്കാന്‍ കാരണമായത് അവരുടെ ജീവിതാനുഭവങ്ങള്‍ തന്നെ ആയിരുന്നു. തീയില്‍ കുരുത്ത പെണ്‍കരുത്ത് എന്നാണ് ജാസ്മിനെ വിശേഷിപ്പിച്ചിരുന്നത്. തീര്‍ത്തും വിപരീതമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് സ്വന്തം പ്രയത്നത്താല്‍ സ്വയം അടയാളപ്പെടുത്തി ബി​ഗ് ബോസിലെത്തിയ മത്സാര്‍ഥി കൂടിയാണ് ജാസ്മിന്‍. ജിം ട്രെയ്‍നറും ബോഡി ബില്‍ഡറുമാണ്…

Read More