ബിഗ് ബോസ്, ആരാധകരുടെ എണ്ണം കൂട്ടി ബെംഗളൂരു ഫിറ്റ്നസ് ട്രെയിനർ

ബി​ഗ് ബോസ് നാലാം സീസണ്‍ ആദ്യ ആഴ്ചയുടെ അവസാനത്തോട് അടക്കുകയാണ്. ഇത്തവണ വന്ന പതിനേഴ് മത്സരാര്‍ഥികളില്‍ ഉദ്ഘാടന ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു ബെംഗളൂരു ഫിറ്റ്നസ് ട്രെയിനറായ ജാസ്മിന്‍ എം മൂസ.

തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ ജാസ്മിന് ലഭിക്കാന്‍ കാരണമായത് അവരുടെ ജീവിതാനുഭവങ്ങള്‍ തന്നെ ആയിരുന്നു. തീയില്‍ കുരുത്ത പെണ്‍കരുത്ത് എന്നാണ് ജാസ്മിനെ വിശേഷിപ്പിച്ചിരുന്നത്. തീര്‍ത്തും വിപരീതമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് സ്വന്തം പ്രയത്നത്താല്‍ സ്വയം അടയാളപ്പെടുത്തി ബി​ഗ് ബോസിലെത്തിയ മത്സാര്‍ഥി കൂടിയാണ് ജാസ്മിന്‍. ജിം ട്രെയ്‍നറും ബോഡി ബില്‍ഡറുമാണ് ജാസ്‍മിന്‍ എം മൂസ.

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ജാസ്‍മിന്‍ രണ്ട് തവണ വിവാഹിതയാവുകയും ആ രണ്ട് ബന്ധങ്ങളും വേര്‍പിരിഞ്ഞ ആളുമാണ്.

കൊച്ചിയിലെ ഒരു പ്രമുഖ ഫിറ്റ്നസ് സെന്‍ററില്‍ റിസപ്ഷനിസ്റ്റായി ലഭിച്ച ജോലിയാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ജാസ്മിൻ പറയുന്നു.

ബോഡി ബില്‍ഡിംഗിലേക്ക് ഇറങ്ങിയ ജാസ്‍മിന്‍ നിലവില്‍ ബെംഗളൂരുവില്‍ ഒരു ഫിറ്റ്നസ് ട്രെയ്‍നര്‍ ആയി പ്രവര്‍ത്തിക്കുകയാണ്. മോണിക്ക ഷമി എന്ന തന്‍റെ സ്ത്രീ സുഹൃത്തുമൊത്ത് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ് ജാസ്‍മിന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
[masterslider id="10"]

Related posts