മുൻ ഭർത്താവിന് ജീവനാംശം നൽകണം, യുവതിയോട് കോടതി

മുംബൈ: വിവാഹമോചനത്തിന് ശേഷം സ്ത്രീക്ക് ജീവനാംശം ലഭിക്കുന്നത് സാധാരണമാണ്, എന്നാല്‍ മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന് കോടതി ഉത്തരവിട്ട കേസാണ് മഹാരാഷ്ട്രയിലേത്.

കീഴ് കോടതിയുടെ വിധി ശരിവെച്ച്‌ പ്രതിമാസം 3,000 രൂപ ജീവനാംശം നല്‍കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് ഉത്തരവിട്ടു. കീഴ്കോടതി വിധി റദ്ദാക്കണമെന്ന യുവതിയുടെ ഹര്‍ജി കോടതി തള്ളി. ഇതിനുപുറമെ മുന്‍ ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍, യുവതി പഠിപ്പിക്കുന്ന സ്‌കൂളിനോട് പ്രതിമാസം 5000 രൂപ ശമ്പളത്തില്‍ നിന്ന് മാറ്റി കോടതിയില്‍ നിക്ഷേപിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

1992 ഏപ്രില്‍ 17നാണ് ഇരുവരും വിവാഹിതരായത്. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷം, വിവാഹം വേര്‍പെടുത്തണമെന്ന് ഭാര്യ കോടതിയോട് ആവശ്യപ്പെട്ടു. ഇത് 2015 ല്‍ പ്രാദേശിക കോടതി അംഗീകരിച്ചു. തന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ഭാര്യക്ക് ജോലിയുണ്ടെന്നും ഇത് കണക്കിലെടുത്ത് ഭാര്യയോട് പ്രതിമാസം 15,000 രൂപ എന്ന നിരക്കില്‍ സ്ഥിരം ജീവനാംശം നല്‍കണമെന്ന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് വിവാഹമോചനത്തിന് ശേഷം മുന്‍ ഭര്‍ത്താവ് നന്ദേഡിലെ കീഴ്‌കോടതിയില്‍ ഹര്‍ജി നല്‍കി. തനിക്ക് ജോലിയില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. ഭാര്യയുടെ വിദ്യാഭ്യാസത്തിനായി താന്‍ ഒരുപാട് പണം ചെലവഴിച്ചിട്ടുണ്ടെന്നും യുവാവ് ഹര്‍ജിയില്‍ പറയുന്നു. ഭാര്യയെ പഠിപ്പിക്കുന്നതിനായി തന്റെ പല ആഗ്രഹങ്ങളും മാറ്റിവെച്ച്‌ വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. നിലവിൽ തനിക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ആരോഗ്യനില മോശമാണെന്നും ഭാര്യ പ്രതിമാസം 30,000 രൂപ സമ്പാദിക്കുന്നുവെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

എന്നാൽ മകൾ താന്റെ സംരക്ഷണയിൽ ആണെന്ന് ചൂണ്ടിക്കാട്ടി യുവതി കോടതിയോട് ഹർജി തള്ളാൻ ആവശ്യപ്പെട്ടു. എന്നാൽ കോടതി മുൻ ഭർത്താവിന് ജീവനാംശം നൽകണമെന്ന ആവശ്യം അംഗീകരിച്ച് ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts