ഇരട്ട ഒടിടി യിൽ.. എപ്പോൾ മുതൽ?

ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം ഇരട്ട ഇന്ന് അര്‍ധരാത്രി മുതല്‍ ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങും. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ഫെബ്രുവരി 3 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇരട്ട. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ രോഹിത് എം ജി കൃഷ്‍ണന്‍…

Read More

സൗദി ആരോഗ്യ മന്ത്രാലയം, ബെംഗളൂരുവിൽ നിന്നും പത്തു മലയാളി നഴ്സുകൾ തിരഞ്ഞെടുക്കപ്പെട്ടു 

ബെംഗളൂരു: സൗദി ആരോഗ്യ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ബെംഗളൂരുവിലെ ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ വച്ച് ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ സംഘടിപ്പിച്ച റിക്രൂട്ട്മെന്റിൽ നോർക്ക റൂട്ട്സ് മുഖേന അപേക്ഷിച്ച പത്തു മലയാളി നഴ്സിങ് ഉദ്യോഗസ്ഥർ തിരഞ്ഞടുക്കപ്പെട്ടു . നോർക്ക റൂട്ട്സിൻറെ റിക്രൂട്ട്മെന്റ് സർവീസ് ഫീസ് 30000 രൂപ . തിരഞ്ഞെടുക്കപ്പെട്ടവർ മേൽപറഞ്ഞതും ജി എസ് ടി നികുതിയും അടച്ചാൽ മതിയാകുമെന്ന് ബെംഗളൂരു നോർക്ക ഓഫീസർ അറിയിച്ചു.

Read More

സുസ്മിത സെന്നിന് ഹൃദയാഘാതം

ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായി ബോളിവുഡ് താരസുന്ദരി സുസ്മിത സെന്‍. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വാര്‍ത്ത ആരാധകരെ അറിയിച്ചത്. ശസ്ത്രക്രിയയിലൂടെ ഹൃദയത്തില്‍ സ്‌റ്റെന്റ് ഘടിപ്പിച്ചതായും താരം വ്യക്തമാക്കി. നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക, നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളോടൊപ്പം നില്‍ക്കും’ (എന്റെ അച്ഛന്റെ ബുദ്ധിപരമായ വാക്കുകള്‍). ‘രണ്ട് ദിവസം മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്‌റ്റെന്റ് സ്ഥാപിച്ചു. ഏറ്റവും പ്രധാനമായി, ‘എനിക്ക് വലിയ ഹൃദയമുണ്ട്’ എന്ന് എന്റെ കാര്‍ഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചു. കൃത്യമായി ഇടപെട്ടതിന് നിരവധി പേരോട്…

Read More

ബ്രഡ്‌ തൊണ്ടയിൽ കുടുങ്ങി ബോഡി ബിൽഡർ മരിച്ചു

ചെന്നൈ: ബ്രഡ് തൊണ്ടയില്‍ കുടുങ്ങി ബോഡി ബില്‍ഡര്‍ മരിച്ചു. സേലം പെരിയ കൊല്ലപ്പട്ടി സ്വദേശി എം. ഹരിഹരന്‍ (21) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കടലൂരിലെ വടല്ലൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തിനുള്ള പരിശീലനത്തിന്റെ ഇടവേളയില്‍ ഭക്ഷണം കഴിക്കുന്നിനിടെയാണ് അന്ത്യം. 70 കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിലായിരുന്നു മത്സരിക്കാനിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേര്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടെ താമസം ഒരുക്കിയിരുന്നത്. അവിടെ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ ഹരിഹരന്‍ ഭക്ഷണം കഴിക്കുന്നതിനായി ബ്രേക്ക് എടുത്തു. ബ്രെഡ് കഴിക്കുന്നതിനിടെ ഒരു കഷ്ണം തൊണ്ടയില്‍ കുടുങ്ങി…

Read More

അമ്മ മരിച്ചിട്ട് 2 ദിവസം, ഒന്നും അറിയാതെ മകൻ 14 കാരൻ മകൻ

ബെംഗളൂരു: അമ്മ മരിച്ചതറിയാതെ രണ്ട് ദിവസം അമ്മയ്‌ക്കൊപ്പം കഴിഞ്ഞ് മകന്‍. ബെംഗളൂരു ആര്‍ടി നഗറില്‍ ആണ് സംഭവം. 44 കാരിയായ അന്നമ്മയാണ് ഉറക്കത്തിനിടെ ഷുഗര്‍ കുറഞ്ഞിനെ തുടര്‍ന്ന് മരിച്ചത്. ഇവര്‍ക്ക് ലോ പ്രഷറും ഉണ്ടായിരുന്നു. അന്നമ്മയുടെ ഭര്‍ത്താവ് വൃക്ക രോഗത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. മകന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എപ്പോഴും കളിക്കാന്‍ പുറത്ത് പോകും. ഭക്ഷണവും ഏതെങ്കിലും സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ്. അതുകൊണ്ട് മകന്‍ തിരികെ വീട്ടില്‍ വരുമ്പോഴെല്ലാം അമ്മ ഉറക്കമാണ്. തന്നോടുള്ള പിണക്കത്തെ തുടര്‍ന്നാണ് അമ്മ മിണ്ടാത്തതെന്നാണ് 14കാരനായ മകന്‍ കരുതിയത്.…

Read More

റെയിൽ പാളത്തിൽ നിന്നും ലഭിച്ചത് 9 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങൾ

ബെംഗളൂരു: മംഗളൂരുവിനടുത്ത് റെയില്‍പാളത്തില്‍ ഒമ്പത് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ-വജ്ര ആഭരണങ്ങളടങ്ങിയ ട്രോളിബാഗ് പോലീസ് കസ്റ്റഡിയിലെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ ട്രോളി ബാഗാണ് കുല്‍ശേഖര്‍ പോലീസ് കണ്ടെടുത്തത്. കഴിഞ്ഞ മാസം 27ന് രവീന്ദ്ര എം ഷെട്ടിയും ഭാര്യ ശശികല ഷെട്ടിയും മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. മംഗളൂരുവിനും സൂറത്ത്കലിനും ഇടയില്‍വെച്ച്‌ ഇവരുടെ ട്രോളി ബാഗ് ട്രെയിനിന്ന് പുറത്തേക്ക് തെറിച്ചുവീണു. ദമ്പതികള്‍ സിറ്റി റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു . മംഗളൂരു റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ കൊത്താരിയുടെ നേതൃത്വത്തില്‍…

Read More

ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ 

ബെംഗളൂരു : ബസവേശ്വര സര്‍ക്കിളില്‍ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച്‌ 50 കാരനായ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഹൈഗ്രൗണ്ട്സ് ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ എം നാഗരാജുവാണ് മരിച്ചത്. ഹൈ പോയിന്റ് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് സമീപം വാഹനഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം 3.45 ഓടെയാണ് അപകടം. ജര്‍മ്മന്‍ ചാന്‍സലറുടെ ബംഗളൂരു സന്ദര്‍ശനത്തിന്റെ ഭാഗമായി ഗതാഗതം ക്രമീകരിക്കാനാണ് നാഗരാജുവിനെ നിയോഗിച്ചത്. അപകടം നടന്നയുടൻ നാഗരാജുവിനെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . മൃതദേഹം…

Read More

ഡ്യൂട്ടിക്കിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ അമിതവേഗതയിൽ വന്ന ഓട്ടോ ഇടിച്ചു മരിച്ചു

ബെംഗളൂരു: ബസവേശ്വര സർക്കിളിൽ ഞായറാഴ്ച അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ച 50 കാരനായ ട്രാഫിക് പോലീസുകാരൻ മരണത്തിന് കീഴടങ്ങി. ഹൈഗ്രൗണ്ട്സ് ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ നാഗരാജു എം, ഹൈ പോയിന്റ് അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് സമീപം വാഹനഗതാഗതം നിയന്ത്രിക്കുന്നതിനിടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45 ഓടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ജർമ്മൻ ചാൻസലറുടെ ബംഗളൂരു സന്ദർശനത്തിനായി ഗതാഗതം ക്രമീകരിക്കാനാണ് നാഗരാജുവിനെ അവിടെ നിയോഗിച്ചത്. നാഗരാജുവിനെ ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പിന്നീട് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.10നായിരുന്നു അന്ത്യം. മൃതദേഹം…

Read More

ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മലയാളി നഴ്സിനായി തിരച്ചില്‍ ആരംഭിച്ച് പോലീസ്

ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് വനിത ഡോക്ടറെ നഴ്സായ യുവാവ് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പീഡനത്തിനിരയായത്. തൃശൂര്‍ സ്വദേശിയായ പ്രതി നിഷാം ബാബുവിനായി (24) കോഴിക്കോട് കസബ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 2022 ഡിസംബര്‍ 30നാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നഴ്സായ നിഷാം ബാബുവാണ് പീഡിപ്പിച്ചത്. കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി…

Read More

ദർഗയുടെ തറ തകർന്ന് വീണ് തൊഴിലാളി മരിച്ചു, ഒരാൾക്ക് പരിക്ക്

ബെംഗളൂരു: സിറ്റി മാർക്കറ്റിലെ ദർഗ പൊളിക്കുന്ന ജോലിക്കിടെ ദർഗയുടെ തറ തകർന്ന് ഒരു തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെട്ടു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ബംഗാൾ സ്വദേശി അസർ ഉൾ ഹഖ് ആണ് മരിച്ചത്, സഹപ്രവർത്തകൻ ഷിംഷു ഇപ്പോൾ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് നാലരയോടെ ദർഗയുടെ ഒന്നാം നില പൊളിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പെട്ടെന്ന് തറ ഇടിഞ്ഞുവീണ് തൊഴിലാളികൾക്ക് സാരമായി പരിക്കേറ്റു. ഇവരെ ഉടൻ തന്നെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസർ ഉൾ ഹഖിനെ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി…

Read More
Click Here to Follow Us