ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മലയാളി നഴ്സിനായി തിരച്ചില്‍ ആരംഭിച്ച് പോലീസ്

ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് വനിത ഡോക്ടറെ നഴ്സായ യുവാവ് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പീഡനത്തിനിരയായത്. തൃശൂര്‍ സ്വദേശിയായ പ്രതി നിഷാം ബാബുവിനായി (24) കോഴിക്കോട് കസബ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 2022 ഡിസംബര്‍ 30നാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നഴ്സായ നിഷാം ബാബുവാണ് പീഡിപ്പിച്ചത്.

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട് എത്തിച്ച്‌ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളില്‍ കൊണ്ടുപോയി അഞ്ചു തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു.

യുവതി നിഷാമിന്റെ ഫോണ്‍നമ്പർ ബ്ലോക്ക് ചെയ്തതിന്റെ പ്രതികാരമായി ഡോക്ടറുടെ നഗ്നചിത്രങ്ങള്‍ പ്രതി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് യുവതി കോഴിക്കോട് കസബ പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചതായി സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts