ഡ്യൂട്ടിക്കിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ അമിതവേഗതയിൽ വന്ന ഓട്ടോ ഇടിച്ചു മരിച്ചു

ബെംഗളൂരു: ബസവേശ്വര സർക്കിളിൽ ഞായറാഴ്ച അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ച 50 കാരനായ ട്രാഫിക് പോലീസുകാരൻ മരണത്തിന് കീഴടങ്ങി. ഹൈഗ്രൗണ്ട്സ് ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ നാഗരാജു എം, ഹൈ പോയിന്റ് അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് സമീപം വാഹനഗതാഗതം നിയന്ത്രിക്കുന്നതിനിടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45 ഓടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ജർമ്മൻ ചാൻസലറുടെ ബംഗളൂരു സന്ദർശനത്തിനായി ഗതാഗതം ക്രമീകരിക്കാനാണ് നാഗരാജുവിനെ അവിടെ നിയോഗിച്ചത്. നാഗരാജുവിനെ ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പിന്നീട് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.10നായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു.

അപകടത്തിന് ശേഷം ഓട്ടോഡ്രൈവർ ഓടി രക്ഷപ്പെട്ടെങ്കിലും അന്നുതന്നെ പോലീസ് ഇയാളെ കണ്ടെത്തി. ശിവകുമാർ (24) ആണ് അറസ്റ്റിലായത്. നാഗരാജുവിന് ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts