മണിപ്പൂർ കലാപം : മലയാളികളെ തിരികെയെത്തിക്കാൻ നോർക്ക റൂട്ട്സ്  

ബെംഗളൂരു: ഇന്ന് ഒൻപത് വിദ്യാർത്ഥികളെ ബെംഗളൂരു വഴി നാട്ടിലെത്തിക്കും. കലാപ സാഹചര്യം തുടരുന്ന മണിപ്പൂരിൽ നിന്നും മലയാളി വിദ്യാർത്ഥികളേയും മറ്റുളളവരേയും സുരക്ഷിതരായി നാട്ടിലെത്തിക്കാനുളള ഒരുക്കങ്ങൾ ആരംഭിച്ചതായി നോർക്ക റസിഡന്റ് വൈസ് പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒമ്പത് വിദ്യാർത്ഥികൾ തിങ്കളാഴ്ച ബെംഗളൂരു വിമാനത്താവളത്തിലും തുടർന്ന് നാട്ടിലുമെത്തും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുളളവരാണിവർ. ഇംഫാലിൽ നിന്നുളള വിമാനടിക്കറ്റ് ഉൾപ്പെടെയുള്ള ഇവരുടെ യാത്രക്കായുള്ള എല്ലാ ചിലവുകളും നോർക്ക വഹിക്കുന്നതാണ്. ഇന്ന് രാത്രി 9.30 മണിക്ക് മണിപ്പൂരിൽ നിന്നും 9 വിദ്യാർത്ഥികൾ ബെംഗളൂരു എയർപോർട്ടിൽ…

Read More

സൗദി ആരോഗ്യ മന്ത്രാലയം, ബെംഗളൂരുവിൽ നിന്നും പത്തു മലയാളി നഴ്സുകൾ തിരഞ്ഞെടുക്കപ്പെട്ടു 

ബെംഗളൂരു: സൗദി ആരോഗ്യ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ബെംഗളൂരുവിലെ ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ വച്ച് ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ സംഘടിപ്പിച്ച റിക്രൂട്ട്മെന്റിൽ നോർക്ക റൂട്ട്സ് മുഖേന അപേക്ഷിച്ച പത്തു മലയാളി നഴ്സിങ് ഉദ്യോഗസ്ഥർ തിരഞ്ഞടുക്കപ്പെട്ടു . നോർക്ക റൂട്ട്സിൻറെ റിക്രൂട്ട്മെന്റ് സർവീസ് ഫീസ് 30000 രൂപ . തിരഞ്ഞെടുക്കപ്പെട്ടവർ മേൽപറഞ്ഞതും ജി എസ് ടി നികുതിയും അടച്ചാൽ മതിയാകുമെന്ന് ബെംഗളൂരു നോർക്ക ഓഫീസർ അറിയിച്ചു.

Read More

നോർക്ക ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രവാസി ഭാരതീയ ദിവസ് ആചരണത്തോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് പുന:പ്രസിദ്ധീകരിച്ച നോർക്ക ന്യൂസ് ലെറ്ററിന്റെ പ്രകാശനം ഇൻഡോറിൽ നടന്നു. പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ നടക്കുന്ന ബൃല്യന്റ് സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫ് അലി പ്രകാശന ചെയ്തു . കഴിഞ്ഞ വർഷം നോർക്ക റൂട്ട്സ് നേടിയ പ്രധാന നേട്ടങ്ങൾ ഉൾപ്പെടുത്തിയ “നോർക്ക അറ്റ് എ ഗ്ലാൻസ് ” എന്ന കലണ്ടറിന്റെ പ്രകാശനവും യൂസഫ് അലി നിർവഹിച്ചു. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണൻ ന്യൂസ്…

Read More

കുന്ദനഹള്ളി കേരള സമാജത്തിന് നോർക്ക റൂട്ട്‌സ് അംഗീകാരം 

ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന് നോർക്ക റൂട്ട്‌സ് അംഗീകാരം നേടിക്കൊടുത്ത സാക്ഷ്യപത്രം അസോസിയേഷൻ സെക്രട്ടറി ശ്രീ. രജിത്ത് ചേനാരത്ത് , ജോയിന്റ് സെക്രട്ടറിയും നോർക്ക കോർഡിനേറ്ററുമായ ശ്രീ അജിത് എം കെ, എന്നിവർ നോർക്ക ഓഫീസിൽ നിന്നും ഇന്ന് സ്വികരിച്ചു. കർണാടകയിൽ നിന്നും നോർക്കയുടെ അംഗീകാരം നേടിയ പതിനാലാമത്തെയാണ് കുന്ദലഹള്ളി കേരളജം. സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മൂന്നാം ഘട്ട അംഗത്വ വിതരണ പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകരുടെ തിരിച്ചറിയൽ കാർഡും നോർക്ക ഓഫീസർ ശ്രീമതി റീസ റെൻജിത്ത് കൈമാറി.

Read More

നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡുകളുടെ വിതരണം ആരംഭിച്ചു

ബെംഗളൂരു: 2022 ഓഗസ്റ്റ് എട്ടാം തിയ്യതി വരെ നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നവരുടെ ഐഡി കാർഡുകൾ വിതരണത്തിന് തയ്യാറായി. ശിവാജി നഗറിലെ ഇൻഫൻട്രി റോഡിലെ ജംപ്ലാസ് ബിൽഡിംഗിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സ് സാറ്റ്‌ലൈറ്റ് ഓഫീസിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5.30 നും ഇടയിൽ എത്തി അപേക്ഷകർക്ക് കൈപറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 080-25585090 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Read More

നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ ബെംഗളൂരു നോർക്ക അപേക്ഷകൾ സമർപ്പിച്ചു

NANMA MALAYALI

ബെംഗളൂരു: ചന്ദാപുര ആനേക്കൽ പ്രദേശത്തുള്ള മലയാളി കൂട്ടായ്മയായ നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ സമാഹരിച്ച നോർക്ക കർഡുകൾക്കുള്ള അപേക്ഷകൾ ബെംഗളൂരു നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി. നന്മയുടെ രക്ഷാധിരികളായ ജിൻസ് അരവിന്ദ്, വിശ്വാസ് എ എം, പ്രസിഡന്റ് നീരജ് പണിക്കർ, ട്രഷറർ പ്രവീൺകുമാർ എന്നിവരാണ് നോർക്ക ബെംഗളൂരു ഓഫിസിലെത്തി അപേക്ഷകൾ സമർപ്പിച്ചത്. ബെംഗളൂരുവിലെ മലയാളികളുടെ ഉന്നമനത്തിനായി നോർക്ക ചെയ്യുന്ന സംഭാവനകളെ നന്മ അഭിനന്ദിച്ചു. കേരള സർക്കാരിന്റെ നോർക്ക ചെയ്തുവരുന്ന ക്ഷേമ പദ്ധതികൾ കേരളത്തിന് പുറത്തുള്ള എല്ലാ മലയാളികൾക്കും ഉപകാരപ്പെട്ടതാണെന്ന് നന്മ അറിയിച്ചു.

Read More

സർക്കാർ നടത്തുന്നത് പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ -മുഖ്യമന്ത്രി; നോർക്ക-പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികൾക്ക് തുടക്കമായി

തിരുവനന്തപുരം: പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തിയവരും നാട്ടിൽ എത്തിയശേഷം മടങ്ങിപ്പോകാൻ കഴിയാത്തവരുമായ മലയാളികൾക്കായി നോർക്ക ആവിഷ്‌കരിച്ച നോർക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതാണ്ട് 15 ലക്ഷത്തോളം സഹോദരങ്ങളാണ് കോവിഡ് കാലത്ത് നമ്മുടെ നാട്ടിലെത്തിയത്. ഇതിൽ വളരെയധികം പേർ ലോക്ഡൗൺ സൃഷ്ടിച്ച തൊഴിൽ നഷ്ടത്തിന്റെ ഇരകളുമാണ്. ജീവിതത്തിന്റെ നല്ലൊരുകാലം നമ്മുടെ നാടിന്റെ സമ്പത്ത് വ്യവസ്ഥ നിലനിർത്തുന്നതിനായി പ്രയത്നിച്ചവരാണിവർ. ഇവരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഈ…

Read More
Click Here to Follow Us