മണിപ്പൂർ കലാപം : മലയാളികളെ തിരികെയെത്തിക്കാൻ നോർക്ക റൂട്ട്സ്  

ബെംഗളൂരു: ഇന്ന് ഒൻപത് വിദ്യാർത്ഥികളെ ബെംഗളൂരു വഴി നാട്ടിലെത്തിക്കും.

കലാപ സാഹചര്യം തുടരുന്ന മണിപ്പൂരിൽ നിന്നും മലയാളി വിദ്യാർത്ഥികളേയും മറ്റുളളവരേയും സുരക്ഷിതരായി നാട്ടിലെത്തിക്കാനുളള ഒരുക്കങ്ങൾ ആരംഭിച്ചതായി നോർക്ക റസിഡന്റ് വൈസ് പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒമ്പത് വിദ്യാർത്ഥികൾ തിങ്കളാഴ്ച ബെംഗളൂരു വിമാനത്താവളത്തിലും തുടർന്ന് നാട്ടിലുമെത്തും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുളളവരാണിവർ.

ഇംഫാലിൽ നിന്നുളള വിമാനടിക്കറ്റ് ഉൾപ്പെടെയുള്ള ഇവരുടെ യാത്രക്കായുള്ള എല്ലാ ചിലവുകളും നോർക്ക വഹിക്കുന്നതാണ്.

ഇന്ന് രാത്രി 9.30 മണിക്ക് മണിപ്പൂരിൽ നിന്നും 9 വിദ്യാർത്ഥികൾ ബെംഗളൂരു എയർപോർട്ടിൽ എത്തും.

ഒൻപതു പേരിൽ 3 പേർ, നവനീത് ആർ, ഫാത്തിമ ദിൽന, റെനിയ എം സി എന്നിവർ കോഴിക്കോട് വഴി മലപ്പുറത്തേക്കും 2 പേർ, റിതിൻ എസ് ബി, അനൂപ് ആർ എസ് കോഴിക്കോട്ടേക്കും 2 പേർ അബ്ദുൾ ബാസിത് കെ പി, ശ്യാംകുമാർ സുൽത്താൻബത്തേരി വഴി കണ്ണൂർക്കും ഒരാൾ ആദിത്യ രവി വയനാട്ടിലേക്കും മറ്റൊരാൾ പാലക്കാട്ടേക്കും . ഇവരുടെ തുടർ യാത്രക്ക് ബെംഗളൂരു കേരള ആർടിസി യുടെ സഹകരണത്തോടെ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന് ബെംഗളൂരു നോർക്ക റൂട്ട്സ് ഓഫീസർ റീസ രഞ്ജിത് അറിയിച്ചു.

മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നോർക്ക റൂട്ട്സ് സി.ഐ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ വിശദവിവരങ്ങൾ ശേഖരിക്കുന്നു. ഇതിനോടകം സഹായമഭ്യർത്ഥിച്ചു 54 പേർ ബന്ധപ്പെട്ടിട്ടുണ്ട്. വിമാനമാർഗ്ഗമോ അല്ലാത്തേയോ മണിപ്പൂരിൽ നിന്നും ഡൽഹി, ബംഗളൂരു വഴിയോ നേരിട്ടോ കേരളത്തിലെത്തിക്കാനാണ് ശ്രമം. 

സംഘർഷാവസ്ഥയിൽ ട്രെയിനുകൾ പലതും റദ്ദാക്കിയിട്ടുണ്ട്. റോഡു മാർഗ്ഗമുളള യാത്രയ്ക്കും നിയന്ത്രണമുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടു. നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം ഹെഡ്ഡോഫീസിനു പുറമേ ഡൽഹി, ബംഗളൂരു എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസുകളും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.  

മണിപ്പൂരിലെ മലയാളി വിവരങ്ങളുടെ നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന ഹെൽപ്പ് ലൈനിൽ അറിയിക്കേണ്ടതാണ്. ഇന്ത്യയിൽ നിന്നും 1800 425 3939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോൾ സർവ്വീസ് )

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us