മണിപ്പൂരിലേത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് സുപ്രീം കോടതി 

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി കൂട്ടബലാത്സംഗം നടത്തിയത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുപ്രീം കോടതി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായായിരുന്നു സ്ത്രീകൾ ഹർജി സമർപ്പിച്ചത്. പൊതുസമൂഹം തങ്ങളെ തിരിച്ചറിയാനുള്ള സാധ്യത തടയണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കാലാപം ആരംഭിച്ച ശേഷം പ്രചരിപ്പിച്ച വീഡിയോ മാത്രമല്ല സ്ത്രീകൾക്കെതിരെ അക്രമത്തിൽ ഏർപ്പെടുന്നതായും സമാന രീതിയിലുള്ള നിരവധി സംഭവങ്ങൾ നടന്നതായി ആഭ്യന്തര സെക്രട്ടറിയുടെ…

Read More

മണിപ്പൂരിൽ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും; മൊബൈൽ ഇന്റെർനെറ്റിന് വിലക്ക് തുടരും 

ദില്ലി: കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്‍റർനെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്‍റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബീരേന്‍സിങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇന്റർനെറ്റ് ഭാ​ഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്

Read More

മണിപ്പൂരിൽ അക്രമികള്‍ സ്‌കൂളിന് തീയിട്ടു

ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍- ബിഷ്‌ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്‌പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്‌കൂളിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. പതിമൂവായിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലരേയും കരുതല്‍ തടങ്കലിലാക്കി. 239 ബങ്കറുകള്‍ തകര്‍ത്തു. ഒന്നരക്കോടി രൂപയുടെ നാശനഷ്‌ടമുണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. അതേസമയം സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്‌തത്.

Read More

മണിപ്പൂർ കലാപം : മലയാളികളെ തിരികെയെത്തിക്കാൻ നോർക്ക റൂട്ട്സ്  

ബെംഗളൂരു: ഇന്ന് ഒൻപത് വിദ്യാർത്ഥികളെ ബെംഗളൂരു വഴി നാട്ടിലെത്തിക്കും. കലാപ സാഹചര്യം തുടരുന്ന മണിപ്പൂരിൽ നിന്നും മലയാളി വിദ്യാർത്ഥികളേയും മറ്റുളളവരേയും സുരക്ഷിതരായി നാട്ടിലെത്തിക്കാനുളള ഒരുക്കങ്ങൾ ആരംഭിച്ചതായി നോർക്ക റസിഡന്റ് വൈസ് പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒമ്പത് വിദ്യാർത്ഥികൾ തിങ്കളാഴ്ച ബെംഗളൂരു വിമാനത്താവളത്തിലും തുടർന്ന് നാട്ടിലുമെത്തും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുളളവരാണിവർ. ഇംഫാലിൽ നിന്നുളള വിമാനടിക്കറ്റ് ഉൾപ്പെടെയുള്ള ഇവരുടെ യാത്രക്കായുള്ള എല്ലാ ചിലവുകളും നോർക്ക വഹിക്കുന്നതാണ്. ഇന്ന് രാത്രി 9.30 മണിക്ക് മണിപ്പൂരിൽ നിന്നും 9 വിദ്യാർത്ഥികൾ ബെംഗളൂരു എയർപോർട്ടിൽ…

Read More

മണിപ്പൂരിൽ തിരയുന്ന രണ്ട് കുറ്റവാളികളെ ചെന്നൈയിലെ ലോഡ്ജിൽ നിന്ന് പിടികൂടി

ചെന്നൈ: മണിപ്പൂരിൽ റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളിൽ പ്രതികളായ രണ്ട് മോഷ്ടാക്കളെ ആ സംസ്ഥാനത്ത് നിന്നുള്ള പോലീസ് സംഘം വ്യാഴാഴ്ച രാത്രി നഗരത്തിലെ തൗസന്റ് ലൈറ്റ് ഏരിയയിലെ ലോഡ്ജിൽ നിന്ന് പിടികൂടി. ഇരുവരും ചെന്നൈയിൽ തമ്പടിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണിപ്പൂരിൽ നിന്നുള്ള പോലീസ് സംഘം നഗരത്തിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ചന്ദേലിലെ എറിക് ലാൽറൈപുയ (22), കർമ്മരൂപിലെ പ്രവാഷ് കലിത (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ആശുപത്രിയിൽ ചികിൽസയ്ക്കായി ചെന്നൈയിലെ ഒരു മാളികയിൽ കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇംഫാലിലെ പോറമ്പാട്ട് പോലീസ് സ്‌റ്റേഷനിൽ ഇവർക്കെതിരെ കേസ്…

Read More
Click Here to Follow Us