മണിപ്പൂരിൽ അക്രമികള്‍ സ്‌കൂളിന് തീയിട്ടു

ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍- ബിഷ്‌ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്‌പ്പുണ്ടായി.

ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്‌കൂളിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.

  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു

പതിമൂവായിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലരേയും കരുതല്‍ തടങ്കലിലാക്കി. 239 ബങ്കറുകള്‍ തകര്‍ത്തു. ഒന്നരക്കോടി രൂപയുടെ നാശനഷ്‌ടമുണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു.

അതേസമയം സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്‌തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts