സുഹൃത്തിനെതിരെ കുറിപ്പ് എഴുതി വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൈസൂരുവിൽ വിദ്യാർഥിനി എലിവിഷം കഴിച്ച് ജീവനൊടുക്കി.

മൈസൂരു കെ.ആർ. നഗർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ അവസാനവർഷ ബി.കോം. വിദ്യാർഥിനി നിസർഗയാണ് (20) ജീവനൊടുക്കിയത്.

ആൺസുഹൃത്തിനെതിരെ കുറിപ്പ് എഴുതി വച്ചാണ് പെൺകുട്ടി മരിച്ചത്..

സംഭവത്തിൽ സുഹൃത്തായ സുഹാസ് റെഡ്ഡിക്കെതിരേ കെ.ആർ. നഗർ പോലീസ് കേസെടുത്തു.

  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം

സുഹാസ് അടുത്തിടെ മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതറിഞ്ഞ നിസർഗ മാനസിക പ്രയാസത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. പക്ഷേ, മാതാപിതാക്കൾ മകളെ ശാസിക്കുകയാണ് ചെയ്തത്. ഇതിനെ തുടർന്ന് ജീവനൊടുക്കുകയായിരുന്നു.

ആത്മഹത്യാ പ്രേരണയ്ക്ക് മാതാപിതാക്കളുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. സുഹാസ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts