ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലെത്തി ഇന്ത്യൻ യുവതി 

ജയ്പൂർ: പബ്ജി കളിക്കിടെ പ്രണയത്തി ലായ യുവാവിനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍ നിന്നു യുവതി ഇന്ത്യയിലെത്തിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ്‌ ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാനായി രാജസ്ഥാനിൽ നിന്നും സ്ത്രീ പാക്കിസ്ഥാനിലെത്തിയതായി പോലീസ്.

രാജസ്ഥാനിലെ അൽവാർ ജില്ലയിലെ അ‍ഞ്ജു (34) എന്ന യുവതിയാണു പാക്കിസ്ഥാനിലെ തന്റെ സുഹൃത്തായ 29കാരൻ നസ്റുള്ളയെ കാണാൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ എത്തിയത്.

പാക്കിസ്ഥാനിലെത്തിയ അഞ്ജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവരുടെ രേഖകൾ ശരിയാണെന്നു കണ്ടെത്തിയതോടെ യാത്രയ്ക്കുള്ള അനുമതി നൽകി.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

പാക്കിസ്ഥാനിലെ അപ്പർ ദിർ ജില്ലയിലാണു നിലവിൽ അഞ്ജുവുള്ളത്. മാസങ്ങൾക്കു മുമ്പാണ് അഞ്ജുവും നസ്റുള്ളയും ഫെയ്സ്ബുക്ക് വഴി സുഹൃത്തുക്കളാകുന്നത്.

ഇന്ത്യൻ യുവതി ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലെത്തിയ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജസ്ഥാൻ പോലീസ് അഞ്ജുവിന്റെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചു.

സുഹൃത്തിനെ കാണാനായി ജയ്പുരിൽ പോവുകയാണെന്നു പറഞ്ഞാണു അഞ്ജു വീട് വിട്ടതെന്നു ഭർത്താവ് അരവിന്ദ് പോലീസിനോട് പറഞ്ഞു. ‘‘വ്യാഴാഴ്ചയാണു അഞ്ജു വീട് വിട്ടത്. കുറച്ചുദിവസങ്ങൾക്കു മുൻപ് അഞ്ജുവുമായി വാട്ട്സാപ്പിൽ സംസാരിച്ചിരുന്നു.

ലാഹോറിലാണു അവൾ ഉള്ളതെന്നു മനസിലായി. 2022 ലാണു അഞ്ജു പാസ്പോർട്ട് എടുക്കുന്നത്. വിദേശത്തു ജോലി ആവശ്യത്തിനായിരുന്നു ഇത്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

അഞ്ജുവിനോട് തിരികെ വരാൻ ആവശ്യപ്പെടും. തിരികെ വരുമെന്നാണു പ്രതീക്ഷ. അഞ്ജുവിനു മറ്റൊരു ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു’’ അരവിന്ദ് പറഞ്ഞു.

2007 ലാണു ഇരുവരും വിവാഹിതരായത്. ബിവാഡിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണു ഇരുവരും ജോലിചെയ്തിരുന്നത്. 15 വയസ്സുള്ള പെൺകുട്ടിയും ആറ് വയസ്സുള്ള ആൺകുട്ടിയും ഇവർക്കുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts