പാകിസ്താന് വേണ്ടി ചാരവൃത്തി; യുവാവ് പിടിയിൽ

ലഖ്‌നൗ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്‌.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സേന (എടിഎസ്) ഒരാളെ അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ്ങാണ് പിടിയിലായത്. ഇന്ത്യൻ ആർമിയിൽ താൽക്കാലിക തൊഴിലാളിയായി അരുണാചൽ പ്രദേശിൽ ഒമ്പത് മാസത്തോളം ശൈലേഷ് കുമാർ ജോലി ചെയ്തിരുന്നതായി എ.ടി.എസ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സൈനിക വാഹനങ്ങളുടെ ലൊക്കേഷനും പോക്കുവരവും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഇയാൾ ഐ.എസ്‌.ഐ ബന്ധമുള്ളവർക്ക് അയച്ചുകൊടു​ത്തുവെന്നാണ് ആരോപണം. ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലെ എ.ടി.എസ് ആസ്ഥാനത്തേക്ക്…

Read More

മക്കളെ കാണണം; കാമുകനൊപ്പം  പാക്കിസ്ഥാനിലേക്കു പോയ അഞ്ജു തിരിച്ചെത്തിയേക്കും

പെഷാവർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിലേക്കു പോയ ഉത്തർപ്രദേശ് സ്വദേശിനി അഞ്ജു അടുത്തമാസം തിരിച്ചെത്തിയേക്കുമെന്ന് സൂചന. ഇന്ത്യയിലുള്ള 2 മക്കളെ കാണാത്തതിനാൽ അവർ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും പാക്കിസ്ഥാനിയായ ഭർത്താവ് നസറുല്ലയാണു വെളിപ്പെടുത്തിയത്. ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25നാണ് നസറുല്ലയെ വിവാഹം ചെയ്തത്. 2019 മുതൽ സമൂഹമാധ്യമത്തിലുണ്ടായ പരിചയമാണ് അതിർത്തി കടന്നു വിവാഹത്തിലെത്തിയത്. രണ്ടുമക്കളാണ് അഞ്‍ജുവിനുള്ളത്.

Read More

പാകിസ്ഥാനിൽ നിന്നും എത്തിയ പബ്ജി നായിക ഇനി സിനിമയിലും 

ന്യൂഡൽഹി: കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ വനിതയ്ക്ക് സിനിമയിൽ അവസരം. പാക്ക് ചാരസംഘടനയായ ഐഎസ്ഐ ഏജൻസിയാണെന്ന് ആരോപണം നേരിടുന്ന സീമ ഹൈദറിന് റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥന്റെ വേഷം നൽകാനാണ് നീക്കം. പബ്ജി ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട കാമുകനെ തേടി മേയിലാണ് മുപ്പതുകാരിയായ സീമ ഉത്തർപ്രദേശിലെത്തിയത്.  നി ഫയർഫോക്സ് പ്രൊഡക്ഷൻ ഹൗസിനായി നിർമ്മിക്കുന്ന ചിത്രത്തിനായി സംവിധായകൻ ജയന്ത് സിൻഹ, ഭരത് സിങ് എന്നിവർ സീമയുടെ ഒഡിഷൻ നടത്തി. ഉദയ്പുരിൽ ഭീകരർ വധിച്ച തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട…

Read More

ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലെത്തി ഇന്ത്യൻ യുവതി 

ജയ്പൂർ: പബ്ജി കളിക്കിടെ പ്രണയത്തി ലായ യുവാവിനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍ നിന്നു യുവതി ഇന്ത്യയിലെത്തിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ്‌ ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാനായി രാജസ്ഥാനിൽ നിന്നും സ്ത്രീ പാക്കിസ്ഥാനിലെത്തിയതായി പോലീസ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ അ‍ഞ്ജു (34) എന്ന യുവതിയാണു പാക്കിസ്ഥാനിലെ തന്റെ സുഹൃത്തായ 29കാരൻ നസ്റുള്ളയെ കാണാൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ എത്തിയത്. പാക്കിസ്ഥാനിലെത്തിയ അഞ്ജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവരുടെ രേഖകൾ ശരിയാണെന്നു കണ്ടെത്തിയതോടെ യാത്രയ്ക്കുള്ള അനുമതി നൽകി. പാക്കിസ്ഥാനിലെ അപ്പർ ദിർ ജില്ലയിലാണു നിലവിൽ അഞ്ജുവുള്ളത്. മാസങ്ങൾക്കു മുമ്പാണ് അഞ്ജുവും…

Read More

വാട്സ്ആപ്പ് ഗ്രൂപ്പിൽ പാക്കിസ്ഥാൻ പതാക പോസ്റ്റ്‌ ചെയ്തു ; ഹിജാബ് വിവാദം

ബെംഗളൂരു: ഹിജാബ് വിവാദത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനി കോളേജിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍ പതാക പോസ്റ്റ് ചെയ്തു. ശിവമോഗ ജില്ലയിലെ സഹ്യാദ്രി സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കോളേജ് ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍ പതാക പോസ്റ്റ് ചെയ്ത് വിവാദം സൃഷ്ടിച്ചത്. ഇതിനെത്തുടര്‍ന്ന് ഇന്നലെ കോളേജിൽ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാര്‍ത്ഥിനിക്കെതിരെ നടപടിയെടുക്കണമെന്ന് എബിവിപിയും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കോളേജില്‍ നിന്ന് പിരിച്ചുവിടണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോളേജ് മാനേജ്‌മെൻഡിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിഷയത്തില്‍ നിയമോപദേശം തേടുകയാണെന്ന് കോളേജ്…

Read More
Click Here to Follow Us