മഴ കനത്ത് റോഡുകള്‍ തോടായതോടെ വലവീശി നഗരത്തിലെ യുവാക്കള്‍; കിട്ടിയതോ കൈനിറയെ മീന്‍

ബെംഗളൂരു: നഗരത്തിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞദിവസം മുതല്‍ കനത്തമഴയാണ്.

നഗരത്തിലെ പലയിടങ്ങളിലും കനത്തമഴയെത്തുടര്‍ന്ന് വെള്ളക്കെട്ടും രൂപപ്പെട്ടു. അതിനിടെയാണ് റോഡിലെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങളും ബെംഗളൂരുവില്‍നിന്ന് പുറത്തുവരുന്നത്.

ബെംഗളൂരു യെലഹങ്കയില്‍ റോഡിലെ വെള്ളക്കെട്ടില്‍ യുവാക്കള്‍ വല ഉപയോഗിച്ചും കൈകൊണ്ടും മീന്‍പിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചിലര്‍ക്ക് കൈനിറയെ മീനും കിട്ടി.

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ

അതിനിടെ, ബെംഗളൂരുവില്‍ കനത്തമഴയില്‍ ജനജീവിതം താറുമാറായി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് നഗരത്തില്‍ മഴ ശക്തമായത്. പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി.

നഗരത്തിലെ വിവിധ റോഡുകളില്‍ വലിയ വെള്ളക്കെട്ടുകളും രൂപപ്പെട്ടു. യെലഹങ്കയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിയവരെ ചൊവ്വാഴ്ച ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ബോട്ടുകളില്‍ പുറത്തെത്തിച്ചു. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts