സഫലമായത് കുഞ്ഞുനാളിലെ ആഗ്രഹം; മനസ്സ് തുറന്ന് ബാലയും വധുവും 

ചെറുപ്പം മുതലേ ബാലയെ ഇഷ്ടമായിരുന്നുവെന്നും ആ ഇഷ്ടങ്ങളെല്ലാം എഴുതി ഒരു ഡയറി താൻ സൂക്ഷിച്ചിട്ടുണ്ടെന്നും ബാലയുടെ ഭാര്യ കോകില.

വിവാഹശേഷം മാധ്യമങ്ങളോടു പ്രതികരിക്കവെയാണ് പണ്ടുമുതലേയുള്ള ഇഷ്ടത്തെക്കുറിച്ച്‌ കോകില തുറന്നുപറഞ്ഞത്. ഇപ്പോഴത്തെ വിവാഹബന്ധത്തിന് മുൻകൈ എടുത്തത് കോകിലയായിരുന്നുവെന്ന് ബാലയും വെളിപ്പെടുത്തി.

കോകിലയ്ക്ക് തന്നോട് ഇഷ്ടമുണ്ടെന്ന് മുൻപ് അറിഞ്ഞിരുന്നില്ലെന്ന് ബാല പറഞ്ഞു. ”എന്‍റെ ബന്ധുവാണ് കോകില. ചെറുപ്പം മുതലേ എനിക്കൊപ്പമാണ് വളർന്നത്.

പക്ഷേ ഇങ്ങനെയൊരു ഇഷ്ടം മനസിലുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. എന്‍റെ അമ്മയ്ക്ക് ഇപ്പോള്‍ 74 വയസായി. ഈ അവസ്ഥയില്‍ അമ്മയ്ക്ക് വരാൻ സാധിച്ചില്ല. അമ്മയോടാണ് ഇവള്‍ ഈ ഇഷ്ടം പറയുന്നത്. എനിക്കും അത് നല്ലതാണെന്നു തോന്നി.

  ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു

ചേട്ടനും വിവാഹത്തിന് വരാൻ കഴിഞ്ഞില്ല. കങ്കുവയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകളുമായി തിരക്കിലാണ്.

മാധ്യമങ്ങളില്‍ നിന്നുള്ള ലൈവ് വീഡിയോ അവരെല്ലാം കണ്ടിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ഒരുപാട് ബുദ്ധിമുട്ടുകള്‍ ശരീരത്തിനുണ്ടായിരുന്നു.

പക്ഷേ ഇപ്പോള്‍ അതൊക്കെ മാറി വരുന്നു. അതിനു കാരണം കോകിലയുടെ സ്നേഹവും പരിചരണവുമാണ്.

ന്യായമായ രീതിയില്‍ ഞങ്ങളുടെ വിവാഹം നടക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അത് അതുപോലെ തന്നെ ചെയ്തു.

ചെന്നൈയിലേക്ക് മാറില്ല. കേരളത്തെ വലിയ ഇഷ്ടമാണ്. അതുകൊണ്ട് നിങ്ങളെ അങ്ങനെ ഇട്ടേച്ച്‌ പോകില്ല. നല്ല കാര്യങ്ങള്‍ ചെയ്യുന്നത് മുടങ്ങില്ല. എ‍ന്‍റെ അനുഭവത്തില്‍ ഞാൻ പഠിച്ച ചില കാര്യങ്ങളുണ്ട്. ഇപ്പോള്‍ അത് പറഞ്ഞാല്‍ മനസിലാകില്ല. മരണത്തിനു ശേഷവും ഒരു ജീവിതമുണ്ട്. അത് നന്മയുടെ വഴിയാണ്. ബാല പറഞ്ഞു.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

ബാലയെ ചെറുപ്പം മുതലേ ഇഷ്ടമായിരുന്നുവെന്ന് കോകിലയും പറഞ്ഞു. ബാലയെക്കുറിച്ച്‌ മാത്രം എഴുതാൻ ഒരു ഡയറിയും താൻ സൂക്ഷിച്ചിരുന്നുവെന്ന് കോകില പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts