പെൺകുട്ടികളെ പ്രസവിച്ചതിന്റെ പേരിൽ മർദ്ദനം; യുവതി ജീവനൊടുക്കി 

ബെംഗളൂരു: ഭർത്താവിന്റെ നിരന്തരമായ ക്രൂര ഉപദ്രവത്തിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു.

കൊപ്പാള്‍ ജില്ലയിലെ ചല്ലേരി ഗ്രാമത്തിലാണ് സംഭവം.

പെണ്‍കുട്ടികളെ മാത്രം പ്രസവിച്ചതിയിരുന്നു നിരന്തരമുള്ള ഭർത്താവിന്റെ ക്രൂരത.

സംഭവത്തില്‍ 26കാരിയായ ഹനുമവ്വ ഗുമ്മഗേരിയാണ് മരിച്ചത്.

യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഗണേഷ് ഗുമ്മഗേരി എന്നയാളെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

മൂന്ന് പെണ്‍കുട്ടികളെ പ്രസവിച്ചതിന് ഹനുമവ്വ ഭർത്താവ് നിരന്തര മർദനത്തിനിരയായിരുന്നതായും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നും പിതാവ് ബസപ്പ കൊപ്പാള്‍ റൂറല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

രണ്ടാമത്തെ പ്രസവ ശേഷം മുതലായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

രണ്ട് വർഷം മുമ്പാണ് രണ്ടാമത്തെ പെണ്‍കുഞ്ഞിന് ഹനുമവ്വ ജന്മം നല്‍കിയത്.

ഇതോടെയാണ് ഭർത്താവ് മർദനം തുടങ്ങിയത്. മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ ഇയാള്‍ നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോഷ്യൽ മീഡിയയിലെ 'പെർഫെക്റ്റ് കപ്പിൾസ്' ഇനി ഇരു വഴിയിൽ; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീവയുടെ കുറിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു
[masterslider id="10"]

Related posts