റൊട്ടിയിൽ തുപ്പുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ലഖ് നൗ: മൂത്രം കലർത്തി ചപ്പാത്തി ചുടുന്ന വിഡിയോയുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ , യു.പിയില്‍ റൊട്ടിയില്‍ തുപ്പുന്ന ഹോട്ടല്‍ ജീവനക്കാരന്റെ വിഡിയോ വൈറലാകുന്നു.

ബാരാബങ്കിയിലാണ് പുതിയ സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചതിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഉത്തർ പ്രദേശിലെ വഴിയോര ഭക്ഷണശാലയിലെ തൊഴിലാളിയാണ് റൊട്ടി ചുടുന്നതിനിടെ തുപ്പിയത്.

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

വൈറലായ വിഡിയോ ശ്രദ്ധയില്‍പ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ടീം ഭക്ഷണശാല സീല്‍ ചെയ്യുകയും തുടർ നടപടിയെടുക്കുകയും ചെയ്തു.

സംഭവത്തില്‍ ഇർഷാദ് എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. റോഡരികിലെ ഭക്ഷണശാലയിലെ ദൃശ്യം വഴിയാത്രക്കാരനാണ് രഹസ്യമായി വിഡിയോ എടുത്ത് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചത്.

അടുത്തിടെയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ മൂത്രം കലർത്തി ചപ്പാത്തി കുഴച്ചെന്ന പരാതിയില്‍ വീട്ടുജോലിക്കാരിയായ യുവതിയെ അറസ്റ്റ് ചെയ്തത്.

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ വീട്ടില്‍ എട്ട് വർഷമായി ജോലിക്കെത്തുന്ന റീന എന്ന യുവതിയാണ് സംഭവത്തില്‍ പിടിയിലായത്. മൂത്രം കലർത്തി ചപ്പാത്തി കുഴക്കുന്നത് ഇവർ വർഷങ്ങളായി തുടരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി.

  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts