ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ സന്ദർശിക്കാൻ മുഖ്യമന്ത്രിയും ഗവർണറും വ്യോമസേനാ കമാൻഡ് ആശുപത്രിയിലെത്തി.

ബെംഗളൂരു: കുന്നൂരിലെ ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ചികിത്സയിലുള്ള ബംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിൽ സന്ദർശനം നടത്തി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ഗവർണർ താവർചന്ദ് ഗെഹ്​ലോട്ടും.

വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ഇരുവരും വരുൺ സിങ്ങിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് വ്യോമസേന കമാൻഡ് ആശുപത്രി അധികൃതരുമായി സംസാരിച്ചു.

  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച

മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതും ആരോഗ്യനിലയിലുണ്ടായ പുരോഗതിയും വലിയ ശുഭസൂചനയാണെന്ന് ഡോക്ടർമാർ അറിയിച്ചതായി ബസവരാജ് ബൊമ്മൈ പറഞ്ഞു.

വരുൺസിങ്ങിൻെറ പിതാവും റിട്ട. കേണലുമായ കെ.പി. സിങ്, സഹോദരനും നാവികസേനാ ഉദ്യോഗസ്ഥനുമായ തനൂജുമായും മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ച നടത്തി. പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ വിദഗ്ധ ചികിത്സയ്ക്കായി വ്യാഴാഴ്ച വൈകിട്ടാണ് ബെംഗളൂരുവിലെത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
[masterslider id="10"]

Related posts