ഈ ട്രെയിനുകൾ വൈകിയാൽ കഷമപാണം മാത്രം അല്ല സൗജന്യഭക്ഷണം നൽകും’; ഇതേക്കുറിച്ച് അറിയുമോ? മെനു അടക്കമുള്ള യാത്രക്കാരന്റെ കുറിപ്പ് വായിക്കു

വൈകിയ ട്രെയിനുകൾ മനുഷ്യരുടെ ക്ഷമ പരീക്ഷിക്കുക മാത്രമല്ല മുഷിപ്പിക്കുകയും ലഘുഭക്ഷണങ്ങൾ മാത്രം കൈയിൽ കരുതി യാത്രചെയ്യുന്ന യാത്രക്കാരെ പട്ടിണിയിലാക്കുകയും ചെയ്യാറുണ്ട്.

എന്നാൽ വൈകുന്ന ട്രെയിനിലെ യാത്രക്കാർക്ക് ആശ്വാസം നൽകാൻ ഐആർസിടിസി നടപ്പാക്കി വരുന്ന ഒരു മാർഗമുണ്ട്.

ഐആർസിടിസി കാറ്ററിങ് പോളിസിയനുസരിച്ച്, രാജധാനി, ശതാബ്ദി, തുരന്തോ എക്‌സ്പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ട്രെയിൻ നിശ്ചയിച്ച സമയത്തേക്കാൾ രണ്ട് മണിക്കൂറോ അതിൽ കൂടുതലോ വൈകിയാൽ സൗജന്യ ഭക്ഷണം ലഭിക്കുമെന്നതാണത്.

ജനുവരി എട്ടിന്, ഒരു യാത്രികൻ എക്‌സി ൽ ഈ സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ വിശദമാക്കിക്കൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. രാജധാനി എക്‌സ്പ്രസിൽ യാത്ര ചെയ്ത വ്യക്തിയായിരുന്നു അയാൾ. മൂടൽമഞ്ഞ് കാരണം ട്രെയിൻ ആറ് മണിക്കൂർ വൈകിയതിനാൽ ഉച്ചഭക്ഷണം സൗജന്യമായി ലഭിച്ചുവെന്ന് അയാൾ പോസ്റ്റിൽ പറയുന്നു.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

‘നിങ്ങളുടെ ട്രെയിൻ 2 മണിക്കൂറിൽ കൂടുതൽ വൈകിയാൽ, വൈകിയ സമയത്തിനനുസരിച്ച് ഒരു സൗജന്യ ഭക്ഷണം(പ്രഭാത ഭക്ഷണം/ഉച്ചഭക്ഷണം/അത്താഴം) നിങ്ങൾക്ക് ലഭിക്കും. എന്നാൽ രാജധാനി, തുരന്തോ, ശതാബ്ദി പോലുള്ള പ്രീമിയം ട്രെയിനുകളിൽ മാത്രമേ ഈ നയം നിലവിലുള്ളു.’ യാത്രക്കാരൻ കൂട്ടിച്ചേർത്തു.

പോസ്റ്റിനൊപ്പം പരിപ്പും ചോറും അച്ചാറും അടങ്ങിയ പാക്കറ്റുകളുടെ ചിത്രവും അയാൾ പങ്കുവെച്ചിട്ടുണ്ട്. ഐആർസിടിസിയുടെ ഈ കാറ്ററിങ് പോളിസിയെക്കുറിച്ച് അറിയാത്തവർക്കായി പങ്കുവെച്ച പോസ്റ്റ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.

വൈകിയ ട്രെയിനുകൾക്കുള്ള റെയിൽവേ ഭക്ഷണ മെനു

ഐആർസിടിസി കാറ്ററിങ് നയം അനുസരിച്ച് ട്രെയിൻ വൈകിയ നേരം അടിസ്ഥാനമാക്കിയാണ് പ്രത്യേക ഭക്ഷണങ്ങൾ നൽകുന്നത്.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ചായ/കാപ്പി

ചായയ്‌ക്കോ കാപ്പിക്കേ ഒപ്പം ബിസ്‌ക്കറ്റ് ആണ് ലഭിക്കും. പാൽപ്പൊടി, പഞ്ചസാര എന്നീ പാക്കറ്റുകൾ ഉൾപ്പെടുന്ന ബീവറേജ് കിറ്റുകളും യാത്രക്കാർക്ക് ലഭിക്കും.

പ്രഭാത ഭക്ഷണം/വൈകുന്നേരത്തെ ചായ

നാല് ബ്രെഡ് സ്ലൈസുകൾ, ബട്ടർ, ഒരു ഫ്രൂട്ട് ഡ്രിങ്ക്, ചായ അല്ലെങ്കിൽ കാപ്പി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഉച്ചഭക്ഷണം/അത്താഴം

ഉച്ചഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും മെനുവിൽ മഞ്ഞ പരിപ്പും ചോറും ഉൾപ്പെടുന്നു. കൂടാതെ രാജ്മ അല്ലെങ്കിൽ ചോലേ തിരഞ്ഞെടുക്കാനും ഓപ്ഷനുണ്ട്. ഭക്ഷണത്തിൽ അച്ചാർ പാക്കറ്റുകളും ഉൾപ്പെടുന്നു. കൂടാതെ, അച്ചാർ, ഉപ്പ്, കുരുമുളക് പാക്കറ്റുകൾ എന്നിവയോടൊപ്പം ഏഴ് പൂരികളും മിക്‌സഡ് പച്ചക്കറികളും ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts