കോയമ്പത്തൂർ : പുതിയ കാർ വാങ്ങിയതിനു കണ്ണേറു തട്ടാതിരിക്കാൻ ചെറുനാരങ്ങ എറിഞ്ഞത് അയൽവീട്ടിലേക്ക്. തർക്കത്തിനൊടുവിൽ നടന്നതു കൂട്ടത്തല്ല്. കോയമ്പത്തൂർ കാരമട പെരിയപ്പുതൂരിലാണു സംഭവം. പ്രദേശവാസിയായ നവീൻ കുമാർ വാങ്ങിയ പുതിയ കാറിനു കണ്ണേറ് തട്ടാതിരിക്കാൻ ദിവസവും ചെറുനാരങ്ങ മുറിച്ചു നാലുവശത്തേക്കും എറിയുന്നതു പതിവായിരുന്നു. തുടർച്ചയായ 3 ദിവസവും ചെറുനാരങ്ങയുടെ കഷണം അയൽവാസിയായ പൊന്നുസ്വാമിയുടെ വീട്ടിലാണു വീണത്. ഇതു ചോദ്യം ചെയ്ത പൊന്നുസ്വാമിയോടു നവീൻ കുമാർ കയർത്തു സംസാരിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. തർക്കത്തിൽ വീട്ടുകാരും വിവരമറിഞ്ഞെത്തിയ ബന്ധുക്കളും ചേർന്നതോടെ കൂട്ടത്തല്ലായി. നവീൻ കുമാറിനെ വളഞ്ഞിട്ടു തല്ലുന്ന…
Read MoreDay: 15 January 2026
ജനനായകന്‍ റിലീസ് വിജയിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
ചെന്നൈ ടിവികെ അധ്യക്ഷനായ നടന്‍ വിജയിന്റെ ജനനായകന്‍’ സിനിമാ റിലീസ് തടഞ്ഞതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരി നെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ‘മിസ്റ്റര്‍ മോദി, തമിഴ് ജനതയുടെ ശബ്ദം ഇല്ലാതാക്കാനുളള താങ്കളുടെ ശ്രമം വിജയിക്കില്ല. സെന്‍സര്‍ ബോര്‍ഡ് നടപടി തമിഴ് സംസ്‌കാരത്തിനെതി രായ കടന്നാക്രമണമാണ്, സമൂഹമാധ്യമത്തില്‍ രാഹുല്‍ കുറിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വിജയിനെ പിന്തു ണച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പ്രസ്താവിക്കാവൂ എന്നു കേന്ദ്രവും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ടിവികെ…
Read Moreമെട്രോ സ്‌റ്റേഷനില്‍ നിന്ന് മലയാളികള്‍ക്ക് ഉടന്‍ വീട്ടിലെത്താം; വമ്പന്‍ പദ്ധതി വരുന്നു
ഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് മെട്രോ യാത്ര ഇനി കൂടുതല്‍ സൗകര്യപ്രദമാകും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) തിരക്കേറിയ 10 മെട്രോ സ്റ്റേഷനുകളിൽ നിന്ന് ബൈക്ക് ടാക്സികൾ, ഓട്ടോറിക്ഷകൾ, ക്യാബ് സേവനങ്ങൾ എന്നിവ ഈ മാസാവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലുള്ള മലയാളികള്‍ക്കടക്കം ഇത് ഏറെ ഉപകാരപ്രദമാകും. ഇതുവഴി യാത്രക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനില്‍ നിന്നു വളരെ പെട്ടെന്ന് വീട്ടിലേക്കും മറ്റും എത്താനാകും. മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇനി അലയേണ്ടി വരില്ല. ലജ്പത് നഗർ, രാജീവ് ചൗക്ക്, ന്യൂഡൽഹി, നെഹ്‌റു പ്ലേസ്, മില്ലേനിയം സിറ്റി…
Read Moreമാറ്റങ്ങൾ വന്നത് അറിഞ്ഞോ? ലൈസന്‍സ് പുതുക്കാന്‍ ഇനി ഇതിന്റെ ഒന്നും ആവശ്യം ഇല്ല
ഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷയില്‍ വന്‍ മാറ്റം. 40നും 60നും ഇടയില്‍ പ്രായമുള്ളയാളുകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ ഇനി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റിന്റെ ആവശ്യമില്ല. ഇതിന് പുറമെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകളിലൂടെ പെനാല്‍റ്റി പോയിന്റുകള്‍ കണ്ടെത്താനുള്ള മാറ്റവും വരുന്നുണ്ട്. ഇതുവഴി ഇന്‍ഷുറന്‍സ് പ്രമീയങ്ങളെ ബന്ധിപ്പിക്കാനും സാധിക്കും. ഡ്രൈവിങ് ലൈസന്‍സ്, വാഹന നിയമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ മാറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്നത്. സുരക്ഷിത ഡ്രൈവിങ് നടപ്പാക്കുന്നതിനായി, ഡ്രൈവിങ് പെരുമാറ്റവുമായി ബന്ധപ്പെട്ട് പോയിന്റ് സമ്പ്രദായത്തില്‍ ഊന്നല്‍ നല്‍കിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഇ ചലാന്‍ വഴി…
Read Moreസ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച വിദ്യാർത്ഥിനിയുടെ അവയവങ്ങൾ ദാനം ചെയ്യും; അയോന ഇനിയും ജീവിക്കും മറ്റുള്ളവരിലൂടെ
കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അയോന മോണ്‍സണ്‍ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനിക്ക് ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. മരണശേഷവും അയോന മോൺസൺ നാല്…
Read Moreരഹസ്യമാക്കി വെച്ച ആരോഗ്യവിവരം; ദൗത്യം പാതിവഴിയിൽ അടിയന്തരമായി നിർത്തി ക്രൂ-11 ഡ്രാഗണ്‍ പേടകം ഭൂമിയിലിറങ്ങി
വാഷിംഗ്ടൺ: ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നിർണായകമായ ഒരു അടിയന്തര ദൗത്യത്തിലൂടെ നാസയുടെ ക്രൂ-11 സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ (ISS) നാലംഗ സംഘത്തിൽ ഒരാൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്നാണ് നിശ്ചയിച്ചതിലും നേരത്തെ ഇവരെ തിരിച്ചെത്തിക്കാൻ നാസ തീരുമാനിച്ചത്. അടുത്ത മാസം പൂർത്തിയാകേണ്ടിയിരുന്ന ദൗത്യം പാതിവഴിയിൽ നിർത്തിയാണ് സംഘം തിരിച്ചെത്തിയത്. നാസ സഞ്ചാരികളായ സീന കാർഡ്മൻ, മൈക്ക് ഫിൻകെ, ജപ്പാൻ ഏജൻസിയിലെ കിമിയ യൂയി, റഷ്യൻ സഞ്ചാരി ഒലേഗ് പ്ലാറ്റെനോവ് എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്. ഇതിൽ സീന കാർഡ്മൻ, ഒലേഗ് പ്ലാറ്റെനോവ് എന്നിവരുടെ…
Read Moreഅടുത്ത 10 വര്‍ഷത്തിനകം ഉദ്യാന നഗരം മരുഭൂമിയായി മാറും; സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍ജിടി; കാരണങ്ങൾ ഇതെല്ലാം
ബെംഗളൂരു: നഗരത്തിനു തണലേകിയിരുന്ന മരങ്ങളില്‍ കൂടുതലും മുറിച്ചുനീക്കിയത് കഴിഞ്ഞ 15 വര്‍ഷത്തിനിടെയാണെന്ന് പഠനങ്ങള്‍ പറയുന്നു. 1973ല്‍ ഉണ്ടായിരുന്നതില്‍ 86% മരങ്ങളും ഇക്കാലയളവില്‍ മുറി ച്ചുമാറ്റി. ഇനിയും മരങ്ങള്‍ സം രക്ഷിച്ചില്ലെങ്കില്‍ അടുത്ത 10 വര്‍ഷത്തിനകം ഉദ്യാന നഗരം മരുഭൂമിയായി മാറുമെന്ന് നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ (എന്‍ജിടി) സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. മെട്രോ, റോഡ് വികസനം എന്നിവയു ടെ ഭാഗമായാണ് നഗരത്തി ലെ തണല്‍മരങ്ങള്‍ കൂടുതലും കോടാലിക്കിരയായത്. നിര്‍ദിഷ്ട ഹെബ്ബാള്‍ സില്‍ക് ബോര്‍ഡ് തുരങ്കപാത കടന്നു പോകുന്നതും ലാല്‍ബാഗിനു ള്ളിലൂടെയാണ്. ലാല്‍ബാഗി ന്റെ സ്വാഭാവികത തകര്‍ക്കു…
Read Moreഈ ട്രെയിനുകൾ വൈകിയാൽ കഷമപാണം മാത്രം അല്ല സൗജന്യഭക്ഷണം നൽകും’; ഇതേക്കുറിച്ച് അറിയുമോ? മെനു അടക്കമുള്ള യാത്രക്കാരന്റെ കുറിപ്പ് വായിക്കു
വൈകിയ ട്രെയിനുകൾ മനുഷ്യരുടെ ക്ഷമ പരീക്ഷിക്കുക മാത്രമല്ല മുഷിപ്പിക്കുകയും ലഘുഭക്ഷണങ്ങൾ മാത്രം കൈയിൽ കരുതി യാത്രചെയ്യുന്ന യാത്രക്കാരെ പട്ടിണിയിലാക്കുകയും ചെയ്യാറുണ്ട്. എന്നാൽ വൈകുന്ന ട്രെയിനിലെ യാത്രക്കാർക്ക് ആശ്വാസം നൽകാൻ ഐആർസിടിസി നടപ്പാക്കി വരുന്ന ഒരു മാർഗമുണ്ട്. ഐആർസിടിസി കാറ്ററിങ് പോളിസിയനുസരിച്ച്, രാജധാനി, ശതാബ്ദി, തുരന്തോ എക്‌സ്പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ട്രെയിൻ നിശ്ചയിച്ച സമയത്തേക്കാൾ രണ്ട് മണിക്കൂറോ അതിൽ കൂടുതലോ വൈകിയാൽ സൗജന്യ ഭക്ഷണം ലഭിക്കുമെന്നതാണത്. ജനുവരി എട്ടിന്, ഒരു യാത്രികൻ എക്‌സി ൽ ഈ സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ വിശദമാക്കിക്കൊണ്ട്…
Read Moreസഞ്ജു സാംസണ്‍ ബിജെപി സ്ഥാനാര്‍ത്ഥി!! അഭ്യൂഹങ്ങളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
ഡൽഹി: നിയമസഭാ തെരഞ്ഞടുപ്പിൽ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്നോട് ആരും സംസാരിച്ചിട്ടില്ല എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. ബിജെപി ടിക്കറ്റിൽ തിരുവനന്തപുരത്ത് ക്രിക്കറ്റ് താരം സഞ്ജു സാംസൺ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ സീറ്റിൽ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്നായിരുന്നു വാർത്തകൾ.
Read More5 അടി നീളമുള്ള കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് യുവാവ് ആശുപത്രിയില്‍; പൊലീസെത്തി പുറത്തെടുത്തു
ലഖ്‌നൗ: കടിച്ച പാമ്പിനേയും പോക്കറ്റില്‍ വെച്ച് യുവാവ് ആശുപത്രിയില്‍. ഓട്ടോറിക്ഷാ ഡ്രൈവറായ ദീപക്ക്(39) ആണ് പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തിയത്. ജാക്കറ്റിനുള്ളില്‍ വെച്ചുകൊണ്ടാണ് ഇയാള്‍ എമര്‍ജസി വാര്‍ഡിലെത്തിയത്. 5 അടി നീളമുള്ള പാമ്പാണ് ഇയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നത്. തിങ്കഴാഴ്ചയാണ് മഥുര സ്വദേശിയായ ദീപക്കിനെ പാമ്പ് കടിച്ചത്. കുത്തിവെപ്പിനായി ഇയാള്‍ കടിച്ച പാമ്പിനെ പോക്കറ്റില്‍ ഇട്ടുകൊണ്ടാണ് ആശുപത്രിയിലെത്തിയതെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് നീരജ് അഗര്‍വാള്‍ പറഞ്ഞു.
Read More